യുഎഇയില്‍ താമസവിസക്കാര്‍ക്ക് ഇന്ന് ഉച്ചമുതല്‍ പ്രവേശനവിലക്ക്‌; താമസ വിസക്കാർക്ക് പ്രവേശന വിലക്കേർപ്പെടുത്തുന്നത് ഇതാദ്യം

single-img
19 March 2020

യുഎഇ: കൊവിഡ് 19ൻറെ പശ്ചാത്തലത്തിൽ യുഎഇയിലേക്കു പ്രവേശിക്കുന്നതിനു സർക്കാർ കടുത്ത നിയന്ത്രണമേർപ്പെടുത്തി. താമസവിസക്കാർക്കും യുഎഇ പ്രവേശന വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതൽ വിലക്ക് നിലവിൽ വരും. അവധിക്കായി നാട്ടിലെത്തിയ പ്രവാസികള്‍ക്ക് ഇന്നുമുതല്‍ യുഎഇ യിൽ പ്രവേശിക്കാൻ കഴിയില്ല. സന്ദർശകവീസയടക്കം പുതിയ വീസയിലുള്ളവർക്കു പ്രവേശിക്കാനാകില്ലെന്നു അധികൃതർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതിന്റെ പിന്തുടർച്ചയായാണ് പുതിയ നടപടി.

എല്ലാത്തരം വിസക്കാർക്കും വിലക്ക് ബാധകമാണ്. ഇപ്പോൾ വിദേശത്തുള്ള താമസ വിസക്കാർക്ക് വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ശേഷം യുഎഇ യിൽ പ്രവേശിക്കാൻ കഴിയില്ല. നിലവിൽ രണ്ടാഴ്ചത്തേക്കാണ് താമസ വിസക്കാർക്കും പ്രവേശന വിലക്കേർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കൊറോണ വൈറസ് പടരുന്നതിന്‍റെ തീവ്രത അനുസരിച്ച് വിലക്ക് കാലാവധി നീട്ടിയേക്കും .ഇതാദ്യമായാണ് താമസ വിസക്കാർക്ക് യുഎഇ പ്രവേശന വിലക്ക് ഏർപ്പെടുത്തുന്നത്.