യുഎഇയിൽ 27 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; ആകെ രോഗ ബാധിതർ 140

single-img
19 March 2020

യുഎഇയില്‍ ഇന്ന് 27 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി രാജ്യത്തെ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതോടുകൂടി യുഎഇയില്‍ ഇതുവരെയുള്ള കൊറോണ വൈറസ് ബാധിതരുടെ എണ്ണം 140 ആയി വർദ്ധിച്ചു. വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിഞ്ഞിരുന്ന 31 സുഖം പ്രാപിക്കുകയും ചെയ്തിട്ടുണ്ട്.

Doante to evartha to support Independent journalism

ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിൽ കമ്മ്യൂണിക്കബിള്‍ ഡിസീസ് ഡിപ്പാര്‍ട്ട്മെന്റ് വിഭാഗം മേധിവിയായ ഡോ. ഫരീദ അല്‍ ഹുസൈനിയാണ് രാജ്യത്ത് കൂടുതല്‍ പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച വിവരം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. സുഖം പ്രാപിച്ചവരില്‍ മൂന്ന് യുഎഇ സ്വദേശികളും ഒരു സിറിയക്കാരനും ശ്രീലങ്കക്കാരനും ഉണ്ട്.