‘ബിജെപിയുടെയും കോൺഗ്രസിന്റേയും സവിശേഷതകൾ എന്ത്?’; സിബിഎസ്ഇ പത്താംക്ലാസ് ചോദ്യത്തിൽ വിവാദം

single-img
19 March 2020

കലാലയ രാഷ്ട്രീയം ഒഴിവാക്കണമെന്നാണ് ഹെെക്കോടതി ഉത്തരവ്.എന്നാൽ രാഷ്ട്രീയ ബോധം ഉണ്ടാകുന്നതിനു മുൻപ് തന്നെ പത്താം ക്ലാസ് കുട്ടികളോട് ബിജെപിയുടെയും കോൺഗ്രസിന്റേയും സവിശേഷതകൾ ചോദിച്ച് രാഷ്ട്രീയം പറയുകമാണ് സിബിഎസ്ഇ.സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പറിൽ ബിജെപിയുടെയും കോൺഗ്രസിന്റേയും സവിശേഷതകൾ വിവരിക്കാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള ചോദ്യങ്ങൾ ഇടം പിടിച്ചത്. ബുധനാഴ്ച നടന്ന സാമൂഹ്യശാസ്ത്രം പരീക്ഷയിലാണ് വിദ്യാർഥികളെ പോലും അമ്പരപ്പിക്കുന്ന ഈ ചോദ്യം ചോദിച്ചിരിക്കുന്നത്. അഞ്ച് മാര്‍ക്കിനുള്ള ചോദ്യമായിരുന്നു ഇത് രണ്ടും.

ബിജെപിയുടെയും കോൺഗ്രസിന്റേയും ഏതെങ്കിലും അ‍ഞ്ചു പ്രത്യേകതകൾ വിവരിക്കാനാണ് ചോദ്യം. മൂന്ന് സെറ്റ് ചോദ്യപ്പേപ്പറുകളാണ് ഉണ്ടായിരുന്നത്. ബിജെപിയുടെയും കോൺഗ്രസിന്റേയും സവിശേഷതകളും രാഷ്ട്രീയ പാർട്ടികൾ നേരിടുന്ന വെല്ലുവിളികളും വ്യക്തമാക്കാൻ ചോദ്യമുണ്ടായിരുന്നു. രാഷ്ട്രീയം സാമൂഹ്യശാസ്ത്രത്തിന്റെ ഭാഗമാണെന്നാണ് സിബിഎസ്ഇ നൽകുന്ന വിശദീകരണം.