കൈ കഴുകി കൊറോണയെ അകറ്റാം; ബ്രേക്ക് ദി ചെയിന്‍ ബോധവത്കരണവുമായി ആസിഫ് അലിയുടെ മക്കള്‍

single-img
19 March 2020

സംസ്ഥാനമാകെ കൊറോണ ഭീതിയിലാണ്. വൈറസിനെ പ്രതിരോധിക്കാന്‍ കൈകള്‍ കഴുകി വൃത്തിയാക്കുക എന്ന നിര്‍ദേശം ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്നുണ്ട്. ബ്രേക്ക് ദി ചെയിന്‍ എന്നു പേരിട്ടിരിക്കുന്ന പരിപാടിയുടെ പ്രചരണവുമായി സിനിമാ താരങ്ങളെല്ലാം തന്നെ രംഗത്തുവന്നിരുന്നു.

പൊതു സ്ഥലങ്ങളിലെല്ലാം തന്നെ കൈകള്‍ കഴുകുവാനുളള് സംവിധാനം നാട്ടുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്. ഇപ്പോഴിതാ കൈകഴുകി കൊറോണയെ പ്രതിരോധിക്കാന്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ആസിഫ് അലിയുടെ കുഞ്ഞുമക്കള്‍.

ഇരുവരും കൈകഴുകുന്നതിന്റെ വീഡിയോ താരം തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.നിരവധിപ്പേരാണ് കുട്ടികളെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.