അമേരിക്കയിൽ നിന്നും തിരികെയെത്തിയ മംമ്ത മോഹന്‍ദാസ് ഹോം ഐസൊലേഷനില്‍

single-img
19 March 2020

പ്രശസ്ത തെന്നിന്ത്യൻ നടിയും മലയാളിയുമായ നടി മംമ്ത മോന്‍ദാസിനെ കൊറോണ നിരീക്ഷത്തില്‍ പ്രവേശിപ്പിച്ചു. താരം തന്നെയാണ് ഇതിന്റെ ചിത്രം പങ്കുവെച്ചത്. അമേരിക്കയിലെ ലൊസാഞ്ചലസില്‍ നിന്ന് മടങ്ങിയെത്തിയ താരം സ്വയം ഹോം ഐസലേഷനില്‍ പ്രവേശിക്കുകയായിരുന്നു. വിദേശത്ത് നിന്നും തിരികെ എത്തിയ ശേഷം രോഗലക്ഷണങ്ങള്‍ കാണിച്ചില്ലെങ്കിലുംപിന്നീടുള്ള പതിനാല് ദിവസമെങ്കിലും നിര്‍ബന്ധമായും ഹോം ഐസലേഷനില്‍ കഴിയേണ്ടതുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

ഈ മുന്‍കരുതലിന്റെ ഭാഗമായാണ് മംമ്ത ഹോം ഐസോലേഷനില്‍ പ്രവേശിച്ചത്.നമ്മള്‍ സര്‍ക്കാരിനൊപ്പം നില്‍ക്കേണ്ട സമയമാണിത്. തന്റെ സെല്‍ഫ് ഐസോലേഷനെ സാമൂഹിക പ്രതിബദ്ധതയുടെ അടയാളമായിട്ടാണ് കാണേണ്ടത്. രോഗ ലക്ഷണങ്ങള്‍ ഇല്ല എങ്കില്‍ പോലും വിദേശത്തുനിന്നെത്തുന്നവര്‍ ഐസോലേഷനില്‍ ചെലവഴിക്കണം. കോവിഡ് എവിടെയുമെത്താം. ഒരേ മനസോടെയുള്ള പോരാട്ടത്തിലൂടെ മാത്രമേ നമുക്കിതിനെ തോല്‍പ്പിക്കാനാവൂ’ മംമ്ത പറയുന്നു.