കൈപിടിക്കാതെ, ഉമ്മ വെക്കാതെയുള്ള മറ്റേ സംസ്കാരപ്രണയം തല്ക്കാലം കുറച്ച് നാളത്തേക്ക് നമുക്ക് ശീലമാക്കാം; വെെറയായി ഡോക്ടറുടെ കുറിപ്പ്

single-img
18 March 2020

കൊവിഡ് 19 മഹാമാരിയായി പടരരുന്ന ഘട്ടത്തിൽ അതീവ ജാഗ്രതയിലാണ് നമ്മുടെ സംസ്ഥാനം. ആരോ​ഗ്യമേഖലയിലെയും മറ്റ് മേഖലകളിലെയും പ്രവർത്തനങ്ങൾ രോ​ഗവ്യാപനത്തെ തടയുന്നതിൽ വഹിക്കുന്ന പങ്ക് നിർണ്ണായകമാണ്. എന്നാൽ വെെറസ് ബാധ പടരാതിരിക്കാൻ പൊതു ജനങ്ങളും കെെകൊള്ളേണ്ട ചില മുൻ കരുതലുകളുണ്ട്. അതിൽ പ്രണയിതാക്കൾക്ക് മാത്രമായി ചില ഉപരേശങ്ങൾ നൽകുന്ന ഡോ. വീണ ജെ എസിന്റെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വെെറലായിരിക്കുന്നത്.

രോഗം തടയാന്‍ കൊവിഡ് 19 ബാധിതര്‍ സഞ്ചരിച്ച വഴികളും ചെലവഴിച്ച സമയവും അടക്കം വിശദമായ റൂട്ട്മാപ്പ് വരെ സര്‍ക്കാര്‍ തയ്യാറാക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. അതു കൊണ്ട് തന്നെ പ്രണയിതാക്കൾ സൂക്ഷിക്കണം. ഒരുപക്ഷേ നിങ്ങളെ റിസ്കിയായ ആളുകളുടെ റൂട്ട് മാപ്പില്‍ കണ്ടാല്‍ ആരോഗ്യവകപ്പ് നിങ്ങള്‍ പോയ വഴിയും ചോര്‍ത്തുമെന്ന് സാരം. പ്രണയം ഒന്ന് മാറ്റിപ്പിടിക്കാൻ ശ്രമിക്കുക. കൈപിടിക്കാതെ, ഉമ്മ വെക്കാതെയുള്ള മറ്റേ സംസ്കാരപ്രണയം തല്ക്കാലം നമുക്ക് ശീലമാക്കാം കുറച്ച് നാളുകളിലേക്ക്. തൽക്കാലം നമുക്ക് മറ്റെവിടെയും പോകാതെ, സ്വന്തം വീടുകളിൽ സെപ്പറേറ്റായി കിടന്ന് രാപ്പാർക്കാം എന്നും അതിരാവിലെ മുതൽ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ചു സ്വന്തം കൈകളും മുഖവും മൂക്കും വായയുമൊക്കെ കഴുകി #BreaktheRules ഇല്ലാതെ #BreaktheChainൽ പങ്കാളികളാകാം എന്നും ഡോ. വീണ തന്‍റെ കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം.

കൊറോണക്കാലത്തെ പ്രണയം സൂക്ഷിച്ചു വേണം. നിലവിൽ റിസ്കി ആയ ആളുകളുടെ റൂട്ട് മാപ്പിൽ നിങ്ങളെ കണ്ടാൽ ആരോഗ്യപ്രവർത്തകർ നിങ്ങളുടെ രഹസ്യങ്ങൾ ചോർത്തിയെടുക്കും #HatsofftoRealHealthHeroes

റൂട്ട് മാപ്പൊന്നും പ്രശ്നമല്ല എന്ന് തോന്നിയാലും പ്രണയം ഒന്ന് മാറ്റിപ്പിടിക്കാൻ ശ്രമിക്കുക. കൈപിടിക്കാതെ, ഉമ്മ വെക്കാതെയുള്ള മറ്റേസംസ്കാരപ്രണയം തല്ക്കാലം നമുക്ക് ശീലമാക്കാം കുറച്ച് നാളുകളിലേക്ക്.

അപ്പോൾ തൽക്കാലം നമുക്ക് മറ്റെവിടെയും പോകാതെ, സ്വന്തം വീടുകളിൽ സെപ്പറേറ്റായി കിടന്ന് രാപ്പാർക്കാം. അതിരാവിലെ മുതൽ ഇടയ്ക്കിടെ സോപ്പും വെള്ളോം ഉപയോഗിച്ചു സ്വന്തം കൈകളും മുഖവും മൂക്കും വായയുമൊക്കെ കഴുകി #BreaktheRules ഇല്ലാതെ #BreaktheChainൽ പങ്കാളികളാകാം. വേണ്ടാത്തതൊന്നും തളിർക്കാതെ പൂക്കാതെ നോക്കി മറ്റുള്ളവർക്ക് വള്ളിയാകാതിരിക്കാം. എന്നിട്ട് കൊറോണ നമ്മടെ ലോകം വിടുമ്പോൾ, #BreaktheRules വില്ലൻ ആയി നാട്ടാരുടെ ശത്രു ആയില്ല എങ്കിൽ നമുക്ക് അന്ന് പ്രണയം

കൊറോണക്കാലത്തെ പ്രണയം സൂക്ഷിച്ചു വേണം. നിലവിൽ റിസ്കി ആയ ആളുകളുടെ റൂട്ട് മാപ്പിൽ നിങ്ങളെ കണ്ടാൽ ആരോഗ്യപ്രവർത്തകർ…

Posted by Veena JS on Monday, March 16, 2020