ഇത് കലിയുഗം, നമുക്ക് വൈറസിനോട് പോരാടാനാകില്ല: സുപ്രീംകോടതി ജഡ്ജി അരുണ്‍ മിശ്ര

single-img
18 March 2020

കൊറോണ വൈറസ് വ്യാപനത്തെ നമുക്ക് തടയാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി ജഡ്ജി അരുണ്‍ മിശ്ര. ലോകത്തിൽ നൂറുവര്‍ഷത്തിലൊരിക്കല്‍ ഇതുപോലുള്ള മഹാമാരികള്‍ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ‘ഇത് കലിയുഗം, നമുക്ക് വൈറസിനോട് പോരാടാനാകില്ല. ഇത് കേവലം സര്‍ക്കാരിനെ മാത്രം ബാധിക്കുന്ന കാര്യമല്ല, അതുകൊണ്ടുതന്നെഎല്ലാവരും പരിശ്രമിക്കണം’, അദ്ദേഹം പറഞ്ഞു.

നിങ്ങള്‍ നിങ്ങളുടെ കൈവശമുള്ള എല്ലാ ആയുധങ്ങളും ഉപയോഗിച്ചാലും ഈ വൈറസിനോട് പോരാടാന്‍ സാധിക്കില്ലെന്നുംഅദ്ദേഹം അഭിപ്രായപ്പെട്ടു. കൊറോണ വ്യാപനത്തെ തുടർന്ന് കോടതിയിലെ നിയന്ത്രണങ്ങളെ കുറിച്ച് പറയുന്നതിനിടെയാണ് അദ്ദേഹത്തിന്റെ കലിയുഗ പരാമര്‍ശം. അതേസമയം, നിലവിൽ ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 151 ആയതായി കേന്ദ്രആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ അറിയിച്ചു.