ഇന്ത്യയിൽ നിന്നും തിരികെ ചെന്ന ദക്ഷിണാഫ്രിക്കൻ ടീം അംഗങ്ങളേയും ഒഫീഷ്യലുകളേയും നിരീക്ഷണത്തിലാക്കും

single-img
18 March 2020

ഇന്ത്യയില്‍ ഏകദിന പരമ്പര കളിക്കാൻ എത്തി. കൊറോണയും മഴയും മൂലം പരമ്പര മുടങ്ങുകയും അവസാനം നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. എന്നാല്‍ പക്ഷെ അവിടെ ചെന്നപ്പോള്‍ സാധാരണ രീതിയിലുള്ള മുന്‍കരുതലായി ടീം അംഗങ്ങളേയും ഒഫീഷ്യലുകളേയും രണ്ട് ആഴ്ച വീടുകളില്‍ നിരീക്ഷണത്തില്‍ വെക്കാന്‍ അധികൃതര്‍ തീരുമാനം എടുത്തു.

ദക്ഷിണാഫ്രിക്കന്‍ ടീം ദുബൈയില്‍ എത്തുകയും തുടര്‍ന്ന് ഇന്ത്യയില്‍ എത്തി ഡല്‍ഹി, ധര്‍മ്മശാല, ലക്‌നൗ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ തങ്ങിയ ശേഷമാണ് തിരിച്ച് നാട്ടിലെത്തിയത്.

കൊറോണ വൈറസ് ഭീതി ലോകമാകെ പടരുന്ന സാഹചര്യത്തില്‍ സംഘത്തിലെ എല്ലാവരും ഇപ്പോള്‍ അവരവരുടെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് നല്ലതെന്ന് ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ മെഡിക്കല്‍ ഓഫീസര്‍ ഡോ ഷുഹൈബ് മഞ്ജ്ര ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയിലുള്ളപ്പോള്‍ ഇവര്‍ കൃത്യമായ മുന്‍കരുതലുകള്‍ പാലിച്ചിരുന്നു.

യാത്രകള്‍ നടത്തിയത് പ്രത്യേകം ചാര്‍ട്ട് ചെയ്ത വിമാനങ്ങളില്‍ അണുനശീകരണം ഉറപ്പുവരുത്തിയ ശേഷമായിരുന്നു. എത്രയൊക്കെ മുന്‍കരുതല്‍ എടുത്താലും പരമാവധി കോവിഡ് 19 സാധ്യതയെ ഒഴിവാക്കാനായാണ് ഇവരോട് ഇപ്പോള്‍ രണ്ടാഴ്ച്ച വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.