രാജ്യസഭാംഗമായി രഞ്ജൻ ഗൊഗോയിയുടെ സത്യപ്രതിജ്ഞ നാളെ; എതിർപ്പുമായി സുപ്രീംകോടതിയിൽ ഹർജി

single-img
18 March 2020

രാഷ്ട്രപതിയുടെ നാമനിർദ്ദേശത്തിൽ മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി നാളെ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. നാളെ രാവിലെ 11 മണിക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ സാന്നിധ്യത്തിൽ സത്യപ്രതിജ്ഞ നടക്കും. അതേസമയം അദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തതിനെതിരെ സുപ്രീംകോടതിയിൽ സാമൂഹ്യപ്രവർത്തക മധു കിഷ്‍വാർ ഹർജി നൽകി.

Support Evartha to Save Independent journalism

മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസായ രഞ്ജൻ ഗൊഗോയ്‍ക്ക് രാജ്യസഭാംഗത്വം നൽകിയതിനെ ‘രാഷ്ട്രീയനിറമുള്ള നിയമനം’ എന്നാണ് മധു കിഷ്‍വാർ തന്റെ ഹർജിയിൽ വിശേഷിപ്പിക്കുന്നത്. സർവീസിൽ നിന്നും വിരമിച്ച് ഏതാനും മാസങ്ങൾക്കുള്ളിൽ ഇത്തരത്തിൽ ഒരു നിയമനം ലഭിക്കുക വഴി, അദ്ദേഹത്തിന്‍റെ കാലത്ത് കോടതി പുറപ്പെടുവിച്ച എല്ലാ വിധിപ്രസ്താവങ്ങളും സംശയത്തിന്‍റെ നിഴലിലാവുകയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.