മാധ്യമപ്രവര്‍ത്തകരുടെ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ വര്‍ഗീയത പ്രചരിപ്പിക്കുന്ന പോസ്റ്റ്; ജയ്ഹിന്ദ് റിപ്പോട്ടര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

single-img
18 March 2020

മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകുടെ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ വര്‍ഗീയത പ്രചരിപ്പിക്കുന്ന പോസ്റ്റ് ഇട്ട ജയ്ഹിന്ദ് റിപ്പോട്ടര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.ജില്ലയിലെ പത്ര ദൃശ്യ ശ്രവ്യ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകരുടെ ഗ്രൂപ്പിലാണ് വര്‍ഗീയത പറയുന്ന പോസ്റ്റ് ഇട്ടത്. ജയ്ഹിന്ദ് ചാനലിലെ റിപ്പോര്‍ട്ടര്‍ അജയനാണ് ഈ പോസ്റ്റ് പങ്കുവച്ചത്.

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ മുസ്ലീം സമുദായത്തിന്റെ കൂട്ടപ്രാര്‍ഥനെ നിര്‍ത്തിവയ്ക്കാന്‍ നടപടിയെടുത്തതിനെ വിമര്‍ശിച്ചാണ് പോസ്റ്റ്. ആറ്റുകാല്‍ പൊങ്കാലയും മറ്റ് ഉത്സവങ്ങളും ബിവറേജസിലെ ക്യൂവും കേസില്ലാതെ നടക്കുമ്പോള്‍ മുസ്ലീങ്ങളുടെ പ്രാര്‍ഥനയ്‌ക്കെതിരെ മാത്രം കേസെടുത്തതിനെ വിമര്‍ശിച്ചായിരുന്നു കുറിപ്പ്. മുഖ്യമന്ത്രി പിണറായി വിജയനെ ആര്‍എസ്എസിന്റെ യൂണിഫോമില്‍ കാണിച്ച ഫോട്ടോയും ഷെയര്‍ ചെയ്തിരുന്നു.

അജയ് നോട് അഡ്മിന്‍മാര്‍ നിരവധി തവണ മെസേജ് ഡിലീറ്റ് ചെയ്യാന്‍ പറഞ്ഞിരുന്നു, സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുകയും മുഖ്യമന്ത്രിയെ അവഹേളിക്കുകയും ചെയ്യുന്ന പോസ്റ്റാണെന്ന് ‘രാഷ്ട്രീയ വ്യത്യാസമില്ലാതെ ഗ്രൂപ്പംഗങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തു. എല്ലാ മെസേജുകളും വായിച്ചെങ്കിലും മെസേജ് ഡിലീറ്റ് ചെയ്യാന്‍ അയാള്‍ തയ്യാറായില്ല,

അവസാനം അഡ്മിന്‍മാരില്‍ ഒരാള്‍ അജയനെ ഗ്രൂപ്പില്‍ നിന്നും റിമൂവ് ചെയ്യുകയായിരുന്നു.സംസ്ഥാനമാകെ കൊറോണ ഭീഷണിയില്‍ കഴിയുമ്പോള്‍ ജാഗ്രതാ നിര്‍ദേശവുമായി സര്‍ക്കാര്‍ ജനങ്ങളിലേക്ക് സജീവമായി ഇടപെടുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പോസ്റ്റ് പ്രചരിപ്പിക്കുന്നത്. ഇയാള്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് മാധ്യമപ്രവര്‍ത്തകരുടെ ആവശ്യം.