കൊറോണ: ക്വാറന്റൈന്‍ ചെയ്യപ്പെട്ടവര്‍ക്ക് ബോറടിയകറ്റാൻ മോദിയുടെ പ്രസംഗം കേൾക്കാം; വിതരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

single-img
18 March 2020

കൊറോണ വൈറസ് ബാധിക്കാതിരിക്കാന്‍ സ്വീകരിക്കുന്ന മുന്‍കരുതലിന്റെ ഭാഗമായി വീടുകളിലും മറ്റും ക്വാറന്റൈന്‍ ചെയ്യപ്പെട്ടവര്‍ക്ക് വിരസതഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് ഉള്‍പ്പെടെയുള്ള വിശിഷ്ട വ്യക്തികളുടെ പ്രസംഗങ്ങളുടെ പതിപ്പുകള്‍ വിതരണം ചെയ്യാന്‍ ഒരുങ്ങുന്നു .

രാജ്യത്തെ വിവിധ സ്‌കൂളുകളിലും കോളേജുകളിലും വിശേഷ ദിവസങ്ങളില്‍ ഇവ വിതരണം ചെയ്യാനും സര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ട്. ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാന്‍ഡേര്‍ഡാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ധാരാളം വിശിഷ്ട വ്യക്തികളുടെ പ്രസംഗങ്ങളുടെ പതിപ്പുകള്‍ രാജ്യത്തെ സ്‌കൂളുകളിലും കോളേജുകളിലും വിശേഷ ദിവസങ്ങളില്‍ വിതരണം ചെയ്യുമെന്നും കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി ക്വാറന്റൈന്‍ ചെയ്തവര്‍ക്കും ഇവ ലഭ്യമാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.