ബിഹാറില്‍ കൊറോണയെ അകറ്റാന്‍ ഹോമം; പങ്കെടുത്തത് മുന്‍ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍

single-img
18 March 2020

കൊറോണക്കെതിരെ ലോകമാകെ പൊരുതുമ്പോൾ ഇവിടെ ബിഹാറിലെ പട്‌നയില്‍ കൊറോണവൈറസിനെ തുരത്താന്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ നടത്തിയത് ഔഷധ യാഗം. ബിഹാറിലെ കന്‍കര്‍ബാഗിനാണ് നൂറുകണക്കിന് സ്ത്രീകള്‍ പങ്കെടുത്ത യാഗം സംഘടിപ്പിച്ചത്.

സ്ത്രീ സംഘടനയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ഈ സാമൂഹിക് ഹാവന്‍ യാഗത്തിൽ. പുരോഹിതരും പുരുഷന്മാരും മുന്‍ മന്ത്രിയായ മിതിലേഷ് സിംഗ്, ദേവി ദയാല്‍ പ്രസാദ് എന്നിവരും പങ്കെടുത്തു. ഈ യാഗം നടത്തുന്നതിലൂടെ ലോകത്തുനിന്നും കൊറോണവൈറസിനെ തുരത്താമെന്ന് ഗായത്രി പരിവാര്‍ നവ് ചേതന വിസ്താര്‍ കേന്ദ്ര മഹിള മണ്ഡല്‍ ഭാരവാഹി സരിത പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.

ഇപ്പോൾ നടത്തപ്പെട്ട ഈ ഔഷധ ഹോമത്തിൽ 60 തരം ഒഷധമുപയോഗിച്ചാണ് ഹോമം നടത്തിയത്. മന്ത്രങ്ങൾ ഉച്ചരിച്ചുകൊണ്ടാണ് ഔഷധങ്ങള്‍ അഗ്നിയില്‍ ഹോമിച്ചത്.