കൊറോണയ്ക്ക് ചികിത്സ: വ്യാജ വൈദ്യൻ മോഹനന്‍ വൈദ്യര്‍ അറസ്റ്റില്‍

single-img
18 March 2020

കൊറോണക്കെതിരെ ലോകമാകെ പ്രതിരോധം തീർക്കുമ്പോൾ വൈറസ് വ്യാപനത്തിനെതിരെ ചികിത്സ വാഗ്ദാനം ചെയ്ത് രംഗത്തെത്തിയ വ്യാജ വൈദ്യൻ മോഹനന്‍ വൈദ്യരെ പോലീസ് അറസ്റ്റു ചെയ്തു. ജാമ്യമില്ലാ വകുപ്പാണ് മോഹനന്‍ വൈദ്യര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. തൃശൂർ ജില്ലയിലെ പട്ടിക്കാട് ആയൂര്‍വേദ ചികിത്സാ കേന്ദ്രത്തിലായിരുന്നു സംസ്ഥാന ആരോഗ്യ വകുപ്പും പോലീസും ചേർന്ന് സംയുക്ത പരിശോധന നടത്തിയത്.

മോഹനന്‍ വൈദ്യര്‍ക്ക് ചികിത്സ നടത്താനുള്ള ലൈസന്‍സ് ഇല്ല എന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കൊറോണ ഉൾപ്പെടെ ഏത് രോഗത്തിനും ചികിത്സ നല്‍കാമെന്നാവകാശപ്പെട്ട് മോഹനന്‍ വൈദ്യര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ചികിത്സ നടത്താൻ പട്ടിക്കാട് സെന്ററിലെ ഉഴിച്ചില്‍ കേന്ദ്രത്തില്‍ എത്തിയ മോഹനന്‍ വൈദ്യരെ ആരോഗ്യവകുപ്പും പോലീസും ചേര്‍ന്ന് തടഞ്ഞുവെക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.