കേരളത്തില്‍ ഇന്ന് ആരിലും കൊറോണ സ്ഥിരീകരിച്ചിട്ടില്ല; 4622 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി: മുഖ്യമന്ത്രി

single-img
18 March 2020

കേരളത്തിൽ ഇന്ന് ആരിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സംസ്ഥാനത്തിന് ആശ്വാസം പകരുന്നതായും അദ്ദേഹം പറഞ്ഞു.അതേസമയം ഇപ്പോൾ 25603 നിരീക്ഷണത്തിൽ ഉണ്ട്. അതിൽ തന്നെ 25363 ആളുകൾ വീടുകളിലും 237 പേർ ആശുപത്രികളിലുമാണ്.പുതിയതായി ഇന്ന് 7861 പേരെ നിരീക്ഷണത്തിൽ ഉൾപ്പെടുത്തിയപ്പോൾ 4622 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി.

നിലവിൽ പരിശോധനയ്ക്ക് അയച്ച 2550 സാമ്പിളുകളിൽ 2140 ആളുകൾക്ക് രോഗബാധയില്ലെന്ന് കണ്ടെത്തി. കേരളത്തിലെ സംസ്ഥാനം നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ സുപ്രീംകോടതിയും ഹൈക്കോടതിയും സംതൃപ്തിയാണ് രേഖപ്പെടുത്തിയത് നമ്മുടെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതെല്ലാം സംഭവിക്കുമ്പോഴും അണുബാധ നിയന്ത്രണാതീതമാകാനുള്ള സാഹചര്യം ഗൗരവമായി കാണണമെന്നും രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങൾ പഴുതടച്ച് ശക്തിപ്പെടുത്തുന്നതിനായി എല്ലാ നടപടികളും ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വൈറസ് വ്യാപനത്തിനെതിരെ ഇനിയും മികച്ച രീതിയിൽ പ്രവർത്തനങ്ങൾ വരട്ടെ. ജനങ്ങൾ ജീവിതം സാധാരണരീതിയിൽ തുടരണം ആളുകൾ പരിശോധനയ്ക്ക് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.