കൊറോണ ഭീതിയില്‍ യാത്രക്കാര്‍ കുറയുന്നു; ട്രെയിനുകള്‍ റദ്ദാക്കി ദക്ഷിണ റെയില്‍വെ

single-img
18 March 2020

കൊറോണ ഭീതിയെത്തുടര്‍ന്ന് ആളുകള്‍ യാത്രകള്‍ ഒഴിവാക്കിയതോടെ രെയില്‍വെയും പ്രതിസന്ധിയിലായി. യാത്രക്കാര്‍ ഇല്ലാതായതോടെ ദക്ഷിണ റെയില്‍വെ ട്രെയിനുകള്‍ റദ്ദാക്കി.

കേരളത്തിലേക്കുള്ള രണ്ടെണ്ണമടക്കം 12 സര്‍വീസുകളാണ് ഇന്ന് റദ്ദാക്കിയത്. വേളാങ്കണ്ണി സ്‌പെഷ്യല്‍, തിരുവനന്തപുരം – ചെന്നൈ സ്‌പെഷ്യല്‍ എന്നിവയാണ് കേരളത്തില്‍ റദ്ദാക്കിയ ട്രെയിനുകള്‍.

റദ്ദാക്കിയ ട്രെയിനുകള്‍:

ചെന്നൈ-മധുരൈ ദുരന്തോ ബൈവീക്കിലി എക്‌സ്പ്രസ് ( മൂന്നു ട്രിപ്പുകള്‍. 23,25,30 തിയ്യതികളിലേത്)
മധുര -ചൈന്നൈ ദുരന്തോ ബൈ വീക്കിലി എക്പ്രസ്-24,26,31 തീയതികളില്‍

ചെന്നൈ- തിരുവനന്തപുരം എ.സി.ബൈവീക്കിലി എക്പ്രസ് 20 24 ,27 ,31 തിയ്യതികളിലെ സര്‍വീസുകള്‍ (നാലു ട്രിപ്പുകള്‍)
തിരുവന്തപുരം-ചെന്നൈ ബൈ വീക്കിലി- 22 ,25,29,01 തീയതികളിലേത്.

മാംഗളുരു സെന്‍ട്രല്‍-മഡ്ഗാവ് ഇന്റര്‍സിറ്റി- 19 മുതല്‍ 31 വരെ
ചെന്നൈ- സെക്കന്തരബാദ് ബൈ വീക്കിലി സ്‌പെഷ്യല്‍ 20,,22, തിയ്യതികളിലെ സര്‍വീസുകള്‍ (രണ്ടു സര്‍വീസുകള്‍ വീതം.)

സെക്കന്തരബാദ്- ചെന്നൈ ബൈ വീക്കിലി സ്‌പെഷ്യല്‍ 21,23
എറണാളുളം- വേളാങ്കണ്ണി സ്‌പെഷ്യല്‍ 21.3.20 തീയതിയിലേത്
വേളാങ്കണ്ണി -എറണാകളും സ്‌പെഷ്യല്‍ – 22.3.20