കൊ​വി​ഡിന്റെ ഫു​ൾ​ഫോം പറഞ്ഞിട്ട് നമ്മുക്ക് ബാക്കി കാര്യങ്ങൾ ചർച്ച ചെയ്യാം; കോൺഗ്രസ്​ നേതാവിന്റെ ചോദ്യത്തിന്​ മുമ്പിൽ മുട്ടിടിച്ച് ബി.​ജെ.​പി വക്താവ്

single-img
18 March 2020

ഡൽഹി: ചാനൽ ചർച്ചാ വിഷയം കൊവിഡ് 19 നെക്കുറിച്ചായിരുന്നു. എന്നാൽ കൊവിഡിന്റെ ഫുൾഫോം പോലും അറിയോതെ ചർച്ചക്ക് വന്നിരുന്നാൽ എന്ത് ചെയ്യണം. ഇരുത്തി വെള്ളം കുടിപ്പിച്ച് വിടണം. കോ​ൺ​ഗ്ര​സ്​ വ​ക്താ​വും പാ​ർ​ട്ടി​യു​ടെ സ​മൂ​ഹ​മാ​ധ്യ​മ വി​ഭാ​ഗം ത​ല​വ​നു​മാ​യ രോ​ഹ​ൻ ഗു​പ്​​തയും ബി.​ജെ.​പി​യു​ടെ ദേ​ശീ​യ വ​ക്​​താ​വായ സം​പി​ത്​ പ​ത്രയോട് അത്രയെ ചെയ്തുള്ളു. സം​പി​ത്​ പ​ത്ര ഡോ​ക്​​ട​റാ​ണ്. ഒ​റി​ജി​ന​ൽ എം.​ബി.​ബി.​എ​സ്. അ​തും ക​ഴി​ഞ്ഞ്​ മാ​സ്​​റ്റ​ർ ഓ​ഫ്​ സ​ർ​ജ​റി (എം.​എ​സ്) ബി​രു​ദ​വും ഉ​ണ്ടെന്നാണ് വാദം. എന്നിട്ടാണ് സാമാന്യ അടിത്തറ ഇല്ലാതെ ചർച്ചക്ക് വന്നിരുന്ന് നാണം കെട്ടത്.

ദേ​ശീ​യ ചാ​ന​ലാ​യ എ.​ബി.​പി(​ആ​ന​ന്ദ ബ​സാ​ർ പ​ത്രി​ക) ന്യൂ​സി​ൽ ക​ഴി​ഞ്ഞ ദി​വ​സം കൊ​റോ​ണ​യെ​പ്പ​റ്റി നടന്ന ച​ർ​ച്ചയാണ് സംഭവത്തിന് ആധാരം. പ​ത്ര​ക്ക്​ എ​തി​രാ​ളി കോ​ൺ​ഗ്ര​സ്​ വ​ക്താ​വും പാ​ർ​ട്ടി​യു​ടെ സ​മൂ​ഹ​മാ​ധ്യ​മ വി​ഭാ​ഗം ത​ല​വ​നു​മാ​യ രോ​ഹ​ൻ ഗു​പ്​​ത. ചർച്ച ചൂടേറിയതോടെ സം​പി​ത്​ പ​ത്ര അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ പറഞ്ഞു തുടങ്ങി. അതേടെയാണ് കൊവിഡിന്റെ ഫുൾഫോം ഒന്ന് പറയാൻ രോ​ഹ​ൻ ഗു​പ്​​ത പ​ത്രയോട് ആവശ്യപ്പെട്ടത്.അതോടെ പ​ത്ര​യു​ടെ പി​ടി​വി​ട്ടു. തു​ട​ങ്ങി ത​പ്പി​ക്ക​ളി.. വി​ഷ​യം മാ​റ്റാ​ൻ പ​ത്ര ആ​വ​ത്​ ശ്ര​മി​ച്ചെ​ങ്കി​ലും ഗു​പ്​​ത ഒ​രു ത​രി​പോ​ലും വി​ട്ടു​കൊ​ടു​ത്തി​ല്ല. അ​പ്പോഴെ​ക്കും അ​വ​താ​ര​ക ഇ​ട​പെ​ട്ടു. ജ​ന​റ​ൽ നോ​ള​ജ്​ ചോ​ദ്യ​മു​ന്ന​യി​ക്കാ​നു​ള്ള വേ​ദി​യ​ല്ല ഇ​തെ​ന്നാ​യി​രു​ന്നു പ​ത്ര​യെ ന്യാ​യീ​ക​രി​ച്ച്​ അ​വ​രു​ടെ മ​റു​പ​ടി. അ​തി​ൽ​നി​ന്ന്​ ഒ​രു കാ​ര്യം പ്രേ​ക്ഷ​ക​ർ​ക്ക്​ വ്യ​ക്ത​മാ​യി. ചാ​ന​ൽ അ​വ​താ​ര​ക​ക്കും അ​റി​യി​ല്ല കൊവി​ഡി​​​​ന്റെ ഫു​ൾ​ഫോം.

മു​മ്പ്, ഇ​ന്ത്യ​യെ അ​ഞ്ച്​ ട്രി​ല്യ​ൺ ഡോ​ള​ർ ഇ​ക്കോ​ണ​മി​യാ​ക്കു​മെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി മോ​ദി വീ​മ്പ്​ പ​റ​ഞ്ഞ​പ്പോ​ൾ മ​റ്റൊ​രു ചാ​ന​ൽ ച​ർ​ച്ച​യി​ൽ അ​ഞ്ച്​ ട്രി​ല്യ​ണി​ൽ എ​ത്ര പൂ​ജ്യ​മു​ണ്ടെ​ന്ന്​ ചോ​ദി​ച്ച​പ്പോ​ഴും പ​ത്ര ത​പ്പി​ക്ക​ളി​ച്ചി​രു​ന്നു. അ​ധി​കം വൈ​കാ​തെ​യാ​ണ്​ ഇ​പ്പോ​ഴ​ത്തെ കൊ​ട്ട്​ കി​ട്ടി​യി​രി​ക്കു​ന്ന​ത്.
വീ​ണ്ടും താ​ൻ പ​ത്ര​ത​ന്നെ എ​ന്ന്​ സം​ശ​യ​ലേ​ശ​മ​ന്യേ തെ​ളി​യി​ച്ചു എ​ന്നാ​ണ്​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ഇപ്പോൾ പത്രയെ ട്രോളുന്നത്.