സ്കൂളുകളില്‍ എട്ടാം ക്ലാസ് വരെയുള്ള പരീക്ഷ റദ്ദാക്കി യുപി; സ്വീകരിച്ചത് കേരളത്തിന്‍റെ മാതൃക

single-img
18 March 2020

കൊറോണ രാജ്യമാകെ പടരുന്ന സാഹചര്യത്തിൽ കേരളം സ്വീകരിച്ച മാര്‍ഗം പിന്തുടര്‍ന്ന് ഉത്തര്‍പ്രദേശും. യുപിയിൽ കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്‌കൂളുകളിൽ എട്ടാം ക്ലാസ് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ നടത്തണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു.

പരീക്ഷയ്ക്ക് പകരമായി ഈ അധ്യായന വര്‍ഷത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലും അവരുടെ മികവ് നിര്‍ണയിക്കപ്പെടുക. ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് പുറത്തിറങ്ങി. യുപി സര്‍ക്കാര്‍ പുറത്ത് വിടുന്ന കണക്കുകള്‍ പ്രകാരം സംസ്ഥാനത്താകെ ഇതുവരെ 13 പേര്‍ക്കാണ് കൊവിഡ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.