കൊറോണ: സുരക്ഷ പ്രധാനം; റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളം സീസണ്‍ 2 അവസാനിപ്പിക്കുന്നു

single-img
18 March 2020

രാജ്യമാകെ കൊറോണ പടരുന്ന സാഹചര്യത്തിൽ ഏഷ്യാനെറ്റ് ചാനലിൽ സംപ്രേക്ഷണം ചെയ്തുവരുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 2 റിയാലിറ്റി ഷോ അവസാനിപ്പിക്കുന്നു.നൂറ് എപ്പിസോഡുകൾ ഉണ്ടായിരുന്ന ഷോ ഇപ്പോൾ 73 എപ്പിസോഡുകൾ പൂർത്തിയാക്കിയിരുന്നു. ഷോയുടെ പിന്നണിയിൽ ചെന്നെെയിൽ ചെന്നൈ ഇവിപി ഫിലിം സിറ്റിയിലുള്ള സെറ്റിൽ നിലവിൽ മൂന്നൂറോളം പേർ ജോലി ചെയ്യുന്നുണ്ട്.

കൊറോണ പടരുന്ന സാഹചര്യത്തിൽ ഇത്രയേറെ പേർ ഒന്നിച്ചു ജോലി ചെയ്യുന്നതിനു നിയന്ത്രണമുണ്ട് എന്ന് ബിഗ് ബോസ് അണിയറ പ്രവർത്തകർ അറിയിച്ചു. അതേമയം നേരത്തെ തന്നെ ജീവനക്കാരുടെ സുരക്ഷയെക്കരുതി നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് നിർമാതാക്കളായ എൻഡമോൾ ഷൈൻ ഔദ്യോഗിക ഫെയ്‌സ്‌ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ തങ്ങളുടെ എല്ലാ അഡ്‌മിനിസ്‌ട്രേറ്റീവ്, പ്രൊഡക്ഷൻ ഡിപ്പാർട്ട്‌മെന്റുകളും താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്നാണ് എൻഡമോൾ ഷെെൻ നേരത്തെ അറിയിച്ചത്.