ലഡാക്കിലെ സൈനികനും കൊവിഡ് 19 സ്ഥിരീകരിച്ചു

single-img
18 March 2020

ഡല്‍ഹി: ലഡാക്കില്‍ സൈനികനും കൊവിഡ് 19 സേഥിരീകരിച്ചു. ലഡാക്ക് സ്‌കൗട്ട് യൂണിറ്റിലെ ജവാനാണ് വൈറസ് ബാധ കണ്ടെത്തിയത്.ഇയാളുടെ പിതാവ് തീര്‍ഥാടനത്തിനായി ഇറാനില്‍ പോയി തിരിച്ചെത്തിയിരുന്നു.ജവാന് രോഗം സ്ഥിരീകരിച്ചതോേടെ ഇയാളുടെ കുടംബത്തേയും നിരീക്ഷണത്തിലാക്കിയിരിക്കുക യാണ്.

Donate to evartha to support Independent journalism

ഇതോടെ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 145 ആയി. ഇന്ന് പശ്ചിമബംഗാളില്‍ 18 വസുകാരന് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇംഗ്ലണ്ടില്‍ നിന്ന് മടങ്ങിയെത്തിയ യുവാവിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധയുണ്ടായിരിക്കുന്നത്. മാഹാരാഷ്ട്രിയല്‍ 42 പേരും കേരളത്തില്‍ 24 പേരുമാണ് കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ കഴിയുന്നത്. ഇന്ത്യയില്‍ കൊറോണ ബാധിച്ച് ഇതുവരെ മൂന്ന് പേര്‍ മരിച്ചു.