കൊറോണയില്‍ വിശദീകരണത്തിന് മുരളീധരനില്ല; ഐസൊലേഷനില്‍ തുടരാന്‍ തീരുമാനിച്ച് കേന്ദ്ര മന്ത്രി

single-img
17 March 2020

ഡല്‍ഹി: കൊവിഡ് 19 ല്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ഐസൊലേഷനില്‍ തുടരാന്‍ തീരുമാനിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഡല്‍ഹിയിലെ ഔദ്യോഗിക വസതിയിലാണ് മുരളീധരന്‍ കഴിയുന്നത്.രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും സ്വയം ഐസൊലേഷനില്‍ ഇരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ശ്രീചിത്ര ആശുപത്രിയില്‍ യോഗത്തില്‍ പങ്കെടുത്ത സാഹചര്യത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസം ശ്രീചിത്ര ആശുപ്ത്രിയിലെ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഡോക്ടറുമായി ഇടപഴകിയവരെല്ലാം തന്നെ നിരീക്ഷണത്തില്‍ കഴിയുന്ന സാഹചര്യത്തിലാണ് വി മുരളാധരന്റെ നടപടി.

ശ്രീചിത്രയിലെത്തിയ കേന്ദ്രമന്ത്രി രോഗബാധിതനായ ഡോക്ടറെ കണ്ടിരുന്നില്ല.എങ്കിലും നിലവില സാഹചര്യത്തില്‍ മുന്‍കരുതല്‍ എടുക്കുകയാണ്.പൊതുജന സമ്പര്‍ക്കം ഒഴിവാക്കി സ്വയം നിരീക്ഷണത്തില്‍ കഴിയാനാണ് തീരുമാനം പാര്‍ലമെന്റ് സമ്മേളനത്തിലും വി മുരളാധരന്‍ പങ്കെടുക്കില്ല.