തന്നെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ ആരാധകർ കൂടിയത് തെറ്റ്: സ്നേഹം മനസ്സിൽ മതിയെന്ന് രജിത് കുമാർ

single-img
17 March 2020

കൊറോണ വെെറസ് ഭീതി പടർത്തുന്ന സാഹചര്യത്തിൽ രോഗം വിമുക്ത പ്രവർത്തനങ്ങൾക്കാണ് മുൻതൂക്കം നൽകേണ്ടതെന്ന് ബിഗ്ബോസിൽ നിന്നും പുറത്തായ മത്സരാർത്ഥി രജിത് കുമാർ. തിരുവനന്തപുരം ആറ്റിങ്ങലിലെ സ്വന്തം വീട്ടിൽ വച്ച് രാവിലെ പ്രാദേശിക മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാമിപ്പോൾ മുൻതൂക്കം നൽകേണ്ടത് രോഗശമനത്തിനുള്ള പ്രവർത്തനങ്ങൾക്കാണെന്നും അദ്ദേഹം പറഞ്ഞു. 

നെടുമ്പാശ്ശേരിയിൽ നടന്ന സംഭവങ്ങൾ തൻ്റെ അറിവോടെയല്ലെന്നും സുഹൃത്തുക്കളും ആരാധകരുമായിട്ടുള്ള ചിലർ സംഘടിപ്പിച്ച പരിപാടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഞാൻ വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോഴാണ് ഈ ഒരു സംഭവത്തെ പറ്റി മനസ്സിലാക്കിയത്. ഞാൻ ഇതിനെപ്പറ്റി മനസ്സാ വാചാ അറിഞ്ഞിട്ടില്ല. മറ്റുള്ളവരെ വിളിച്ചുപറയാൻ എൻ്റ കെെയ്യിൽ മൊബൈൽ സംവിധാനങ്ങളൊന്നും ഇല്ലായിരുന്നു- രജിത് കുമാർ പറയുന്നു. 

ജനങ്ങൾക്ക് എന്നോടുള്ള സ്നേഹം കൊണ്ടായിരിക്കും അവർ വിമാനത്താവളത്തിൽ എത്തിയത്. പോലീസ് പറഞ്ഞതുപോലെയാണ് ഞാൻ നെടുമ്പാശ്ശേരിയിൽ ചെയ്തത്. ഇത്രയും ആരാധകർ അവിടെ കൂടെ നിന്നപ്പോൾ അവരെ കൈവീശി കാണിക്കുവാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു. അവരോടൊന്നുംസംസാരിക്കാൻ കഴിഞ്ഞില്ലെന്നും രജിത് കുമാർ പറഞ്ഞു. തന്നെ സ്വീകരിക്കുവാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ജനങ്ങൾ കൂടിയത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. 

എല്ലാവരും ഈ വൈറസിനെതിരെ പോരാടാനാണ് ഇപ്പോൾ ശ്രമിക്കേണ്ടത്. സ്നേഹം നമുക്ക് എപ്പോൾ വേണമെങ്കിലും പ്രകടിപ്പിക്കാം. എന്നാൽ അസുഖം വന്ന് നമുക്ക് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ അത് ഭയങ്കരമായിരിക്കും. വൈറസ് ബാധ കഴിയുന്നതുവരെ തന്നെ ആരും ഫോൺ പോലും ചെയ്യേണ്ടതില്ലെന്നും ഇവിടേക്ക് ഓടിപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

രജിത് കുമാറിനെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തെന്ന വാർത്ത വ്യാജം

കൊറോണ ജാഗ്രത നിർദ്ദേശങ്ങൾ മറികടന്നാണ് കഴിഞ്ഞ ഞായറാഴ്ച ബിഗ് ബോസ്സ് മത്സരാർത്ഥി രജിത് കുമാറിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നൂറോളം പേരടങ്ങുന്ന സംഘം സ്വീകരണം ഒരുക്കിയത്. കൊറോണ ബാധിതനായ ബ്രിട്ടീഷ് പൗരൻ വിമാനത്താവളത്തിൽ വന്നു പോയതിനെ തുടർന്ന് വിമാനത്താവളം അണുവിമുക്തമാക്കിയതിനു പിന്നാലെയാണ് രജിത് കുമാറിനെ സ്വീകരിക്കാൻ ഒരു സംഘമെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 75 പേർക്കെതിരെ കേസെടുത്ത പോലീസ് 13 പേരെ അറസ്റ്റ് ചെയ്തിരുന്നു. ആറ്റിങ്ങലിലെ വീട്ടിൽ കഴിഞ്ഞ ദിവസമാണ് രജിത് കുമാർ എത്തിയത്. ഇന്ന് രാവിലെയോടെ ആറ്റിങ്ങൽ പോലീസ് രജിത് കുമാറിന്റെ വീട്ടിലെത്തി രജിത് കുമാറിന്റെ വരവുമായി ബദ്ധപ്പെട്ട് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്ന് പോലീസ് രജിത് കുമാറിന്റെ വീട്ടിലെത്തി. സംഭവവുമായി ബന്ധപ്പെട്ട് രജിത് കുമാറിന്റെ പ്രതികരണം ഇങ്ങനെ തുടർന്ന് പോലീസ് അകമ്പടിയോടെ രജിത് കുമാർ നെടുമ്പാശ്ശേരിയിലേക്ക് പോയി. ഇതിനിടെ ചില മാധ്യമങ്ങളിൽ രജിത് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്‌തെന്ന വ്യാജ വാർത്തയും വന്നിരുന്നു.

Posted by Hridayapoorvam News on Tuesday, March 17, 2020