ഒരു കെെയബദ്ധം: രജിത് കുമാർ പുറത്തായതിൻ്റെ വേദനയിൽ ചാനലിനെ കുറ്റം പറഞ്ഞ സീരിയൽ നടനെ ചാനൽ പുറത്താക്കി; മാപ്പു പറഞ്ഞ് നടൻ

single-img
17 March 2020

ബിഗ് ബോസ് പരിപാടിയിലെ മത്സരാർത്ഥിയായിരുന്ന രജിത് കുമാറിനെ പിന്തുണച്ചതിന് സ്വകാര്യ ചാനൽ തനിക്കു നിരോധം ഏർപ്പെടുത്തിയെന്ന് വ്യക്തമാക്കി സീരിയൽ നടൻ മനോജ് കുമാർ. താൻ കൂടി ഭാഗമായിരുന്ന ചാനൽ പരിപാടിയിൽ നിന്നും ചാനൽ അധികാരികൾ തന്നെ പുറത്താക്കിയതെന്നു മനോജ് പറയുന്നു. രജിത് കുമാറിനെ പരിപാടിയിൽ നിന്നും പുറത്താക്കിയതിനെതിരെ ചാനലിനെ വിമർശിച്ചുകൊണ്ട് മനോജ് മുൻപ് രംഗത്തെത്തിയിരുന്നു.

Support Evartha to Save Independent journalism

അന്നുണ്ടായ ഒരു വികാര തള്ളിച്ചയിൽ രജിത് പുറത്തുപോകും എന്നൊരു അവസ്ഥ വന്നപ്പോഴാണ് താൻ അങ്ങനെ പറഞ്ഞതെന്നും മനോജ് വിശദീകരിച്ചു. ആ ചാനൽ താനിനി കാണില്ല എന്ന് പറഞ്ഞത് മിനിസ്ക്രീൻ ആക്ടർ എന്ന നിലയിൽ താൻ ചെയ്ത തെറ്റാണെന്നും മനോജ് വ്യക്തമാക്കി.

ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു അദ്ദേഹം ഈ പ്രതികരണം നടത്തിയത്. താൻ ചാനലിനെയല്ല കുറ്റം പറഞ്ഞതെന്നും രജിത്തിനോട് അപമര്യാദയായും ക്രൂരമായും പെരുമാറുന്ന ബിഗ് ബോസിലെ ചില മത്സരാർത്ഥികളുടെ പ്രവർത്തികളെയാണ് മനോജ് പറയുന്നു. 

രജിത്തിനെ പുറത്താക്കിയ എപ്പിസോഡിൽ തങ്ങളെല്ലാവരും വല്ലാത്തൊരു മനസികാവസ്ഥയിലായിരുന്നു. രേഷ്മ ഒട്ടും മയമില്ലാത്ത രീതിയിലാണ് പെരുമാറിയത്- മനോജ് പറയുന്നു.

രണ്ട് ഫേസ്ബുക്ക് ലൈവ് വീഡിയോകളാണ് തന്നെ പുറത്താക്കിയ കാര്യം വ്യക്തമാക്കി മനോജ് ഇട്ടത്.  അദ്ദേഹം പോസ്റ്റ് ചെയ്തത്. ആദ്യ വീഡിയോയുടെ ആദ്യഭാഗത്തിൽ കൊറോണ വൈറസ് രോഗത്തെക്കുറിച്ചും പ്രതിരോധ മാർഗങ്ങളെ കുറിച്ചും സംസാരിച്ച ശേഷം 11 മിനിറ്റ് 21 സെക്കൻഡ് ആകുമ്പോഴാണ് ചാനൽ തന്നെ ബാൻ ചെയ്ത കാര്യം മനോജ് കുമാർ പറയുന്നത്.