കൊറോണയെ പേടിച്ച് വിവാഹം നടത്തിയത് ഓൺലൈനിലൂടെ

single-img
17 March 2020

കൊറോണ വിരാസ് വ്യാപകമാകുന്നതോടെ പല രാജ്യങ്ങളിലും നിയന്ത്രണങ്ങളും പുതുതായി വരികയാണ്. നിയന്ത്രണങ്ങള്‍ ഇവിടെ മറികടന്ന് ഓൺലൈനിലൂടെ വിവാഹം നടത്തി വരനും വധുവും വാര്‍ത്തകളില്‍ ഇടംനേടുകയാണ്. തെലങ്കാന സംസ്ഥാനത്തിലെ കൊതാഗുഡത്താണ് വിവാഹ നടപടികൾ ഓണ്‍ലൈനിലൂടെ പൂർത്തീകരിച്ചത്.

വിവാഹം നടക്കേണ്ട സമയം സൗദിയിലായിരുന്നു വരൻ മുഹമ്മദ് അദ്നാൻ ഖാൻ. കൊറോണ ലോക രാജ്യങ്ങളിൽ പടർന്നതോടെ മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് സൗദി അറേബ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്ന് നാട്ടിൽ വിവാഹത്തിനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നെങ്കിലും വിവാഹത്തിന് എത്താൻ കഴിയാതെ ഖാൻ സൗദിയിൽ കുടുങ്ങി.

അതോടുകൂടിയാണ് ഓൺലൈൻ വഴി വിവാഹ നടപടികൾ പൂർത്തിയാക്കാൻ വരന്റെയും വധുവിന്റെയും ബന്ധുക്കൾ തീരുമാനം എടുത്തത്. വിവാഹത്തിനായി കഴിഞ്ഞ വെള്ളിയാഴ്ച നാട്ടിലെത്താനായിരുന്നു വരനും മാതാപിതാക്കളും നിശ്ചയിച്ചിരുന്നത്. പക്ഷെ സൗദിയിൽ നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ അവർക്ക് നാട്ടിലെത്താൻ കഴിഞ്ഞില്ല.