ദോശ, സാമ്പാർ, ചോറ്, മീൻ വറുത്തത്,ജ്യൂസ്, ചായ, പലഹാരം, ഏത്തപ്പഴം…: വിഭവസമൃദ്ധം ഐസലേഷൻ വാർഡിലെ ഭക്ഷണം

single-img
17 March 2020

കൊറോണ ബാധിതരായി ഐസലേഷൻ വാർഡിൽ കഴിയുന്നവർക്ക് നൽകുന്നത് വിഭവസമൃദ്ധമായ ഭക്ഷണം. എറണാകുളം കളമശേരി മെഡിക്കൽ കോളജിൽ ഐസലേഷൻ വാർഡിൽ കഴിയുന്നവർക്കാണ് മികച്ച ഭക്ഷണം നൽകുന്നത്. ഐസലേഷൻ വാർഡിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കു നൽകുന്ന ഭക്ഷണത്തിന്റെ മെനു ജില്ലാ ഇൻഫോർമേഷൻ ഓഫിസർ പ്രസിദ്ധീകരിച്ചു. 

ആശുപത്രിയിൽ മലയാളികൾക്കും വിദേശികൾക്കും പ്രത്യേക ഭക്ഷണക്രമമാണ് ഒരുക്കിയിരിക്കുന്നത്. മലയാളികൾക്കു ദോശ, സാമ്പാർ, രണ്ടു മുട്ട, രണ്ടു ഓറഞ്ച്, ചായ, മിനറൽ വാട്ടർ എന്നിവ അടങ്ങുന്നതാണ് പ്രഭാതഭക്ഷണം. രാവിലെ ഏഴരയ്ക്കാണ് അത് നൽകുന്നത്. പത്തരയ്ക്കു വീണ്ടും ജ്യൂസ് നൽകും.ഇതേസമയം വിദേശികൾക്കു സൂപ്പും പഴങ്ങളും അടങ്ങുന്നതാണ് പ്രഭാതഭക്ഷണം. രണ്ടു പുഴുങ്ങിയ മുട്ടയും ഇവർക്കു നൽകും. ഉച്ചയ്ക്ക് 11 മണിക്കു ഇവർക്ക് പൈനാപ്പിൾ ജ്യൂസ് നൽകും. 

ഉച്ചയ്ക്കു 12 മണിക്കു ഈണിൻ്റെ സമയമാണ്. ചപ്പാത്തി, ചോറ്, മീൻ വറുത്തത്, തോരൻ, തൈര്, മിനറൽ വാട്ടർ എന്നിവയാണ് മലയാളികൾക്കു നൽകുന്നത്. ഇതേസമയം ടോസ്റ്റഡ് ബ്രഡ്, ചീസ്, പഴങ്ങൾ എന്നിവയാണ് വിദേശികൾക്കു നൽകുന്നത്. 

മലയാളികൾക്കു വൈകിട്ട് ചായക്കൊപ്പം പലഹാരവും നൽകും. ജ്യൂസാണ് വിദേശികൾക്ക്. രാത്രിയിൽ അപ്പത്തിനൊപ്പം വെജിറ്റബിൾ കറിയും രണ്ടു ഏത്തപ്പഴവുമാണ് മലയാളികളുടെ ഭക്ഷണം. വിദേശികൾക്ക് ടോസ്റ്റഡ് ബ്രഡും സ്ക്രാമ്പിൾഡ് മുട്ടയും പഴങ്ങളും. കുട്ടികൾക്കു പാലും നൽകും. ഭക്ഷണക്രമത്തെ പ്രകീർത്തിച്ചു കൊണ്ടു നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.