ഈ വേനല്‍ക്കാലം അതിജീവിച്ച് ശൈത്യകാലത്ത് കൊറോണ വീണ്ടുമെത്തും മുന്നറിയിപ്പുമായി ശാസ്ത്രലോകം

single-img
17 March 2020

പുനെെ: കൊവിഡ്19 നെ നേരിടാൻ കെെയ്യും മെയ്യും മറന്ന് പ്രവർത്തിക്കുകയാണ് ലോകരാജ്യങ്ങളും ഇന്ത്യയും. എന്നാൽ പുറത്തു വരുന്ന വാർത്തകൾ ഒട്ടും ആശാവഹമല്ല. ഇതിനോടകെ 7000ാളം മനുഷ്യ ജീവനുകൾ കവർന്ന കെറോണ 123 രാജ്യങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. ആരോ​ഗ്യ മേഖ ഈ മഹാമാരിയെ അതിജീവിച്ചാലും വീണ്ടും വെെറസ് അവതരിക്കുമെന്നാണ് പഠനങ്ങൾ ചൂണ്ടികാട്ടുന്നത്. കൊറോണ വൈറസ് ഇന്ത്യയിലെ വേനല്‍ക്കാലത്തെ അതിജീവിച്ച് അടുത്ത ശൈത്യകാലത്ത് വീണ്ടുമെത്തുമെന്നാണ് വിലയിരുത്തല്‍.

Donate to evartha to support Independent journalism

ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ കൊറോണ വൈറസ് വ്യാപനം തുടരുമെന്ന് രാജ്യാന്തര ആരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ)യും വൈറസിനെപ്പറ്റി പഠനം നടത്തുന്ന വിദഗ്ധരാണ് ചൂണ്ടിക്കാട്ടുന്നത്.സാര്‍സിനും മെര്‍സിനും ശേഷം ഏറ്റവുമധികം പേരെ ബാധിക്കുന്ന വൈറസാവും സാര്‍സ്-കോവ്-2 എന്നും അവര്‍ വിശദീകരിക്കുന്നു. നിലവില്‍ പുതിയ വൈറസിനെ ചെറുക്കാന്‍ മനുഷ്യരില്‍ സ്വാഭാവിക രോഗപ്രതിരോധ ശേഷിയില്ല. രോഗബാധിതരുടെ സ്രവങ്ങളില്‍നിന്നാണു വൈറസ് പടരുന്നത്. ഏപ്രില്‍, മേയ് മാസത്തെ ചൂടില്‍ ഈ സ്രവങ്ങള്‍ അധികസമയം നിലനില്‍ക്കില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

വേനല്‍ക്കാലത്ത് വൈറസിന്റെ വീര്യം നഷ്ടപ്പെട്ടാലും ശൈത്യത്തില്‍ കൂടുതല്‍ ശക്തമായി തിരിച്ചുവരാനുള്ള സാധ്യതയുണ്ടെന്നു ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിന്‍സിലെ പ്രഫസറായ അന്നെലിസ് വില്‍ഡര്‍ സ്മിത് ചൂണ്ടിക്കാട്ടി. വേനല്‍ക്കാലത്ത് വൈറസ് വ്യാപനം ത്വരിതഗതിയിലാവില്ല.അതുകൊണ്ടു തന്നെ പരിശോധിച്ചു കണ്ടെത്തുന്നതിലും ക്വാറന്റീന്‍ ചെയ്യുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അവര്‍ നിര്‍ദേശിച്ചു. വ്യത്യസ്തമായ കാലവസ്ഥ നിലനില്‍ക്കുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍നിന്നു ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വൈറസിനെക്കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ നടക്കുന്നത്.