ഇന്ത്യയില്‍ കൊവിഡ് 19 ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; മരണസംഖ്യ മൂന്നായി,

single-img
17 March 2020

മുംബൈ: രാജ്യത്ത് കൊവിഡ് 19 ബാധയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം മൂന്നായി. മഹാരാഷ്ട്രയിലാണ് ഇന്ന് മരണം റിപ്പോര്‍ട്ട് ചെയ്തത്. കസ്തൂര്‍ബാ ആശുപത്രിയില്‍ ചികിത്സയിലിരുന്ന അറുപത്തിനാലുകാരനാണ് മരിച്ചത്. സംസ്ഥാനത്ത് ആദ്യഘട്ടത്തില്‍ രോഗം സ്ഥിരാകരിച്ച ഇയാള്‍ ദുബായില്‍ നിന്നാണ് നാട്ടിലെത്തിയത്.

Doante to evartha to support Independent journalism

നേരത്തെ കര്‍ണാടകയിലും ഡല്‍ഹിയിലും കൊവിഡ് ബാധിച്ച് ഒരാള്‍ വീതം മരിച്ചിരുന്നു.നിലവില്‍ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇവിടെ 40 പേരാണ് രോഗബാധിതരായിട്ടുള്ളത്. രാജ്യത്ത് രോഗബാധിതരുടെ എണ്ണം 119 ആയി.

നിരവധിപ്പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ കയ്യില്‍ സീല്‍ അടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇവര്‍ പുറത്തിറങ്ങുന്നത് തടയാനാണ് നടപടി. രോഗബാധ തടയാന്‍ കര്‍ശന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്.