രാജ്യത്ത് മുന്നാം കൊറോണ മരണം: മഹാരാഷ്ട്രയിൽ

single-img
17 March 2020

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനമായ മഹാരാഷ്ട്രയിൽ ഒരു കൊറോണ വൈറസ് രോഗി മരിച്ചു.  കൊറോണ മൂലമുണ്ടായ രാജ്യത്തെ മൂന്നാമത്തെ മരണമാണിത്. 

കൊറോണ വൈറസ് ബാധിച്ചു ലോകത്താകെ മരണം ഏഴായിരം കടന്നു. ഇതുവരെ 7,007 പേരു മരിച്ചെന്നു വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ടു ചെയ്തു. ചൈനയിലെ മരണ സംഖ്യ 3,213 ആയി. ഇറ്റലിയില്‍ 2,158 പേര്‍ മരിച്ചു. 1,75,536 പേര്‍ക്കു ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഇറ്റലിയില്‍ മാത്രം 28,000 പേരാണ് ചികില്‍സയിലുള്ളത്. പത്തു പേരില്‍ കൂടൂതല്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ദേശിച്ചു.

അമേരിക്കന്‍ സ്‌റ്റോക്ക് മാര്‍ക്കറ്റ് തിങ്കളാഴ്ച 1987നു ശേഷമുള്ള എറ്റവും വലിയ നഷ്ടം നേരിട്ടു. യൂറോപ്പിലും ലാറ്റിന്‍ അമേരിക്കയിലും രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടയ്ക്കുകയാണ്. സ്‌പെയിനില്‍ അനാവശ്യമായി വീടിനു പുറത്തിറങ്ങുന്നവര്‍ക്ക് കനത്ത പിഴ ചുമത്തും. ജര്‍മനി അതിര്‍ത്തികള്‍ എല്ലാം അടച്ചു. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ യുഎഇയില്‍ വീസ നിരോധനം ഇന്ന് നിലവില്‍ വരും. നയതന്ത്ര വീസ ഒഴികെയുള്ള വീസകള്‍ നല്‍കില്ലെന്നാണ് തീരുമാനം.