ഇത് നാണംകെട്ട പരിപാടി; വിദേശികള്‍ക്ക് നേരെ മോശം പെരുമാറ്റം ഉണ്ടായാല്‍ കര്‍ശന നടപടി: മുഖ്യമന്ത്രി

single-img
17 March 2020

കേരളത്തില്‍ എത്തുന്ന വിനോദ സഞ്ചാരികളോട് കൊറോണ ഭീതിയുടെ പേരില്‍ ആശാസ്യകരമല്ലാത്ത പെരുമാറ്റം ഉണ്ടാവരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗപ്രതിരോധത്തിന്‍റെ പേരില്‍ വേണ്ടി ആരും നിയമം കയ്യിലെടുക്കരുതെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ ഓര്‍മിപ്പിച്ചു.

Support Evartha to Save Independent journalism

കഴിഞ്ഞ ദിവസമായിരുന്നു ഫ്രാന്‍സില്‍ നിന്നും ഇറ്റലിയില്‍ നിന്നും വന്ന രണ്ടുപേര്‍ക്ക് വടക്കന്‍ കേരളത്തില്‍ ഒരു സ്ഥലത്തും താമസിക്കാന്‍ സ്ഥലം കിട്ടാതെ വന്നത്. ഇവര്‍ക്ക് എവിടെനിന്നും കഴിക്കാന്‍ ഭക്ഷണം പോലുമില്ലാത്ത സ്ഥിതിവിശേഷമുണ്ടായി. ഇത്തരത്തില്‍ രണ്ട് ദിവസമാണ് അവര്‍ കഷ്ടപ്പെട്ടത്. ഇത് നാണംകെട്ട പരിപാടിയാണ് എന്നും ഇത്തരം രീതികള്‍ നമ്മുടെ നാടിന് ചേര്‍ന്ന പണിയല്ലെന്ന് മനസ്സിലാക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതോടുകൂടി എല്ലാത്തിനും അവസാനമാകുന്നില്ല. രോഗത്തെ പ്രതിരോധിക്കാനാണ് നമ്മള്‍ ശ്രമിക്കുന്നത്. രോഗത്തെ അതിജീവിച്ച നാട് എന്ന നിലയില്‍ നമുക്ക് നമ്മുടെ സംസ്ഥാനത്തെ എത്തിക്കേണ്ടതുണ്ട്. ഇനിയും ഇവിടെ വിദേശത്ത് നിന്നും എത്തുന്ന സഞ്ചാരികള്‍ക്ക് മോശം അനുഭവം ഉണ്ടാവുന്നത് തുടര്‍ന്നാല്‍ അത് കേരളത്തെക്കുറിച്ച് മോശം അഭിപ്രായം ഉണ്ടാക്കും.

അത് നമ്മുടെ വിനോദസഞ്ചാരമേഖലയെ ഇത് ഗുരുതരമായി ബാധിക്കും. അതുകൊണ്ടുതന്നെ ടൂറിസ്റ്റുകള്‍ക്കെതിരെ മോശം ഇടപെടല്‍ ഉണ്ടാകരുത്. ഇതുപോലുള്ള സംഭവങ്ങള്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.