`ഞാൻ രാജ്യം സ്ഥാപിച്ചുവെന്നു പറഞ്ഞപ്പോൾ നിങ്ങൾ ചിരിച്ചില്ലേ… അനുഭവിച്ചോ´: കൊറോണക്കാലത്ത് പരിഹാസവുമായി ആൾദെെവം നിത്യാനന്ദ

single-img
17 March 2020

കൊറോണ ലോകത്ത് ഭീതിപടർത്തി മുന്നേറുകയാണ്. ഇതിനിടിയിൽ വിവാദ ആള്‍ ദൈവം നിത്യാനന്ദ  കൊറോണയ്ക്ക് എതിരെ പൊരുതുന്ന ജനങ്ങളെ പരിഹസിച്ച് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തി. 

‘ഞാന്‍ എല്ലായിടത്ത് നിന്നും വിട്ടൊഴിഞ്ഞ് സ്വന്തമായി കൈലാസ എന്നൊരു രാജ്യം സ്ഥാപിച്ചപ്പോള്‍ ചില ഇന്ത്യക്കാര്‍ എന്നെ നോക്കി ചിരിച്ചു, പരിഹസിച്ചു. ഇപ്പോള്‍ ലോകമാകെ സമൂഹ്യമായ ഇടപെടലില്‍ നിന്ന് എങ്ങനെ വിട്ടുനില്‍ക്കാമെന്ന് ചിന്തിക്കുകയാണ്. അന്ന് എന്നെ കളിയാക്കിയവര്‍ കൊവിഡ് 19ല്‍ നിന്ന് രക്ഷപ്പെടാന്‍ സ്വയം തടവിലായിരിക്കുന്നു. പരമശിവന്‍ നമ്മളെ രക്ഷിക്കും’ നിത്യാനന്ദ പറഞ്ഞു.

ഏവരും ഒറ്റക്കെട്ടായി നിന്ന് ദുരന്തത്തെ നേരിടുമ്പോള്‍ പരിഹാസ രൂപേണയുള്ള പ്രതികരണവുമായാണ് നിത്യാനന്ദ രംഗത്ത് എത്തിയിരിക്കുന്നത്. പൊതു ഇടങ്ങളില്‍ നിന്നും വിട്ടുനിന്നാലും, മറ്റുള്ളവരുമായി അടുത്ത് ഇടപെഴകുന്നത് ഒഴിവാക്കിയാലും ഒരു പരിധിവരെ കൊറോണ വൈറസ് പകരുന്നത് ഒഴിവാക്കാമെന്നാണ് ലോകാരോഗ്യ സംഘടന അറിയിക്കുന്നത്.