വിദഗ്ദർ ഉൾപ്പെടുന്ന പൊലീസ് വർഗ്ഗത്തിന് വെറും 24 മണിക്കൂർ മതി, കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് അയക്കാൻ: രജിത് കുമാർ കസ്റ്റഡിയിൽ

single-img
17 March 2020

കൊറോണ ജാഗ്രത നിര്‍ദേശങ്ങള്‍ മറികടന്ന് വിമാനത്താവളത്തില്‍ സ്വീകരണമൊരുക്കിയ സംഭവത്തില്‍ രജിത് കുമാര്‍ കസ്റ്റഡിയിലായി.  ആറ്റിങ്ങലിലെ വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. രജിത്തിനെ ഇന്നുതന്നെ നെടുമ്പാശേരി പൊലീസിന് കൈമാറും.

സംഭവത്തില്‍ 13 പേരെ നേരെ അറസ്റ്റ് ചെയ്യ്തിരുന്നു. എറണാകുളം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ 75 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത് ഇവരില്‍ അന്‍പതോളം പേരെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.

ജാഗ്രതാനിയന്ത്രണങ്ങള്‍ നിലനില്‍ക്കെയാണ് ഞായറാഴ്ച രാത്രി വന്‍സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രജിത് കുമാറിന് സ്വീകരണം നല്‍കാനെത്തിയത്. കൊറോണ സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന്‍ വിമാനത്താവളത്തില്‍ എത്തിയതിനെ തുടര്‍ന്ന് ഞായറാഴ്ച വിമാനത്താവളത്തില്‍ അണുവിമുക്ത പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.

വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് രജിതിനെ സ്വീകരിക്കാന്‍ വരികയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത മുഴുവന്‍ ആളുകളേയും തിരിച്ചറിയാനുള്ള ശ്രമം പൊലീസ് തുടരുകയാണ്.