രജിത് കുമാറിന് സ്വീകരണം; രണ്ട് പേര്‍ അറസ്റ്റില്‍

single-img
16 March 2020

ഏഷ്യാനെറ്റ് ബിഗ് ബോസ് റിയാലിറ്റി ഷോ താരം രജിത് കുമാറിന് ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച ജാഗ്രതാ നിർദ്ദേശങ്ങൾ അവഗണിച്ചുകൊണ്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയ സംഭവത്തില്‍ രണ്ടുപേർ അറസ്റ്റിലായി. ചേലാമറ്റം സ്വദേശികളായ നിബാഫ്, മുഹമ്മദ് അഫ്സല്‍ എന്നിവരെയാണ് ഇന്ന് പോലീസ് അറസ്റ്റ് ചെയ്തത്.

രാജ്യമാകെ കൊറോണ പടരുന്ന സാഹചര്യത്തില്‍ അതീവജാഗ്രതയും കര്‍ശന നിരീക്ഷണവും നിലനില്‍ക്കുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് സ്വീകരണത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ കേസെടുക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ ഇന്ന് രാവിലെ അറിയിച്ചിരുന്നു. സ്വീകരിക്കാൻ എത്തിയവരെ അറസ്റ്റ് ചെയ്യുമെന്ന് പിന്നീട് എറണാകുളം റൂറല്‍ എസ്പിയും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി ഉണ്ടായിരിക്കുന്നത്.

നിലവിൽ സംഭവത്തിൽ രജിത് കുമാർ ഉൾപ്പെടെ എഴുപത്തിയഞ്ചു പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അന്യായമായി സംഘം ചേരൽ, സർക്കർ ഉദ്യോഗസ്ഥരുടെ നിർദ്ദേശം അവഗണിക്കൽ, പൊതു ജനങ്ങളുടെ വഴി തടസ്സപ്പെടുത്തി അപകടം വരുത്താനള്ള ശ്രമം തുടങ്ങിയ അഞ്ചു വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേപോലെ തന്നെ വിമാനത്താവളത്തിൻറെ 500 മീറ്റർ പരിധിയിൽ പ്രകടനങ്ങൾ നടത്താൻ പാടില്ലെന്ന നിയമവും ലഘിച്ചിട്ടുണ്ട്.