വാളയാർ പീഡനക്കേസിൽ വെറുതെ വിട്ട പ്രതികളെ അറസ്റ്റ്​ ചെയ്യണമെന്ന്​ ഹൈകോടതി

single-img
16 March 2020

കൊച്ചി: വാളയാറിൽ പീഡനത്തിനിരയായ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട പ്രതികളെ അറസ്റ്റ് ചെയ്യാൻ ഹെെക്കോടതി ഉത്തരവ്.​ വിചാരണക്കോടതി വെറുതെ വിട്ട ആറ്​ പ്രതികളെയും ഉടൻ അറസ്റ്റ്​ ചെയ്യണമെന്നാണ്​ ഹൈകോടതി ഉത്തരവ്​. പ്രതികളെ വിചാരണക്കോടതിയിൽ ഹാജരാക്കിയതിനു ശേഷം ജാമ്യത്തിൽ വിടണമെന്നും കോടതി നിർദേശിച്ചു.

പ്രതികളെ വെറുതെ വിട്ടതിനെതിരെ സംസ്ഥാന സർക്കാരും കുട്ടികളുടെ മാതാപിതാക്കളും നൽകിയ അപ്പീൽ പരിഗണിക്കവേയാണ്​ കോടതി ഇത്തരമൊരു നിർദേശം വെച്ചത്​. അപ്പീലിൽ പ്രതികളെ കുറ്റക്കാരെന്ന്​ കണ്ടെത്തുന്ന സാഹചര്യമുണ്ടായാൽ പ്രതികൾ രക്ഷപ്പെടാൻ സാധ്യതയുണ്ട്​. അത്​ ഒഴിവാക്കാൻ പ്രതികളെ അറസ്റ്റ്​ ചെയ്​ത്​ ജയിലിലിടുകയോ ജാമ്യത്തിൽ വിടുകയോ ചെയ്യണമെന്ന അപേക്ഷ​ സംസ്ഥാന സർക്കാർ കോടതിയിൽ സമർപ്പിച്ചിരുന്നു.

ഇതേ തുടർന്നാണ്​ കോടതി പ്രതികൾക്കെതിരെ ബെയിലബൾ വാറൻറ്​ പുറപ്പെടുവിച്ചത്​. അതനുസരിച്ചുള്ള നടപടികൾ ഇനി കേസിലുണ്ടാകും. മെയ്​ മാസത്തിലായിരുക്കും കേസ്​ ഇനി പരിഗണിക്കുക.