ഇന്ത്യയില്‍ 113 കൊറോണ കേസുകള്‍ മാത്രം; വിശ്വസിക്കാന്‍ പ്രയാസമെന്ന് അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ സ്റ്റീവ് ഹാന്‍കേ

single-img
16 March 2020

ലോകമാകെ കൊറോണ പടരുമ്പോഴും ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണത്തിൽ അവിശ്വസനീയതയുമായി പ്രമുഖ അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനും അക്കാദമിക് വിദഗ്ധനുമായ പ്രൊഫസര്‍ സ്റ്റീവ് ഹാന്‍കേ രംഗത്ത്.

ചൈന കഴിഞ്ഞാൽ ഏറ്റവും വലിയ ജനസംഖ്യയുള്ള ഇന്ത്യയില്‍ വെറും ഇതുവരെ 113 കൊറോണ കേസ് മാത്രം റിപ്പോര്‍ട്ട് ചെയ്തത്‌ വിശ്വസിക്കാന്‍ പ്രയാസമാണെന്ന്‌ പറഞ്ഞ ഹാന്‍കേ കൊറോണ ടെസ്റ്റിങ് വ്യാപകമാക്കാത്തതുകൊണ്ടാണ് ഇതെന്നും അഭിപ്രായപ്പെട്ടു. കൊറോണയെ നേരിടുന്നതില്‍ ഇന്ത്യയുടെ ആശങ്കകള്‍ വിവരിക്കുന്ന ടൈം ഡോട്ട്‌കോമിന്റെ ലേഖനം ഷെയര്‍ ചെയ്താണ് ഹാന്‍കേ തന്റെ ആശങ്ക പങ്കുവെച്ചത്.

അതേസമയംതന്നെ ഇന്ത്യൻ പ്രധാനമന്ത്രി മോദിയുടെ പാർട്ടിയായ ബിജെപിയുടെ നേതാക്കള്‍ ഹോമിയോപതിയും ഗോമൂത്രവും പോലുള്ള വ്യാജ ചികിത്സകള്‍ പ്രചരിപ്പിക്കുകയാണെന്നും ഇത് വലിയ ദുരന്തത്തിലേക്കാണ് ഇന്ത്യയെ വഴിവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.