സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് യെ രാജ്യസഭയിലേക്ക് രാഷ്ട്രപതി ശുപാര്‍ശ ചെയ്തു

single-img
16 March 2020

ഇന്ത്യയുടെ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയെ രാജ്യസഭയിലേക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാമനിർദേശം ചെയ്തു. അയോധ്യ ഉൾപ്പെടെയുള്ള നിര്‍ണായക കേസുകളില്‍ ചീഫ് ജസ്റ്റിസ് ആയിരിക്കെ രഞ്ജന്‍ ഗൊഗോയ് വിധി പറഞ്ഞിട്ടുണ്ട്.

ഇതിന് മുന്‍പ് ചീഫ് ജസ്റ്റിസായി വിരമിച്ച ശേഷം രാജ്യസഭയില്‍ എത്തിയ മറ്റൊരാള്‍ രംഗനാഥ മിശ്രയാണ്. 98- 2004 കാലഘട്ടത്തില്‍ കോണ്‍ഗ്രസാണ് അദ്ദേഹത്തെ സഭയില്‍ എത്തിച്ചത്. സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രയുടെ അമ്മാവന്‍ കൂടിയായിരുന്നു രംഗനാഥ്‌ മിശ്ര.

ജസ്റ്റിസ് ദീപക് മിശ്രയുടെ കാലാവധി പൂര്‍ത്തിയായതിന് പിന്നാലെ രാജ്യത്തിന്റെ 46ാമത് ചീഫ് ജസ്റ്റിസായിരുന്നു ഗോഗോയി. അസമിൽ 1954 നവംബർ 18നായിരുന്നു രഞ്ജൻ ഗോഗോയിയുടെ ജനനം. ചരിത്രത്തിൽ ബിരുദം നേടിയ ശേഷം ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളജിൽ. പിന്നീട് അദ്ദേഹം നിയമപഠനത്തിന് ചേരുകയും 1978ൽ അഭിഭാഷകനായി ഗുവാഹട്ടി ഹൈക്കോടതിയിൽ പ്രാക്ടീസ് ആരംഭിക്കുകയും ചെയ്തു.

2001ലായിരുന്നു ജസ്റ്റിസ് ഗോഗോയ് സ്ഥിരം ജഡ്ജിയായി നിയമിക്കപ്പെടുന്നത്. തുടർന്ന് 2010ൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്ക് ഇദ്ദേഹത്തിന് മാറ്റം കിട്ടി. ഇവോയ്ഡ് തന്നെ അഞ്ചു മാസങ്ങൾക്കു ശേഷം ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു.പിന്നീട് 2012 ഏപ്രിൽ മാസത്തിൽ സുപ്രീംകോടതി ജഡ്ജിയായി മാറി. 2019 നവംബര്‍ 17 ന് വിരമിച്ചു.