‘മനുഷ്യ ജീവനേക്കാളും വില താരാരാധനയ്ക്കു വേണ്ട’; രജത് കുമാറിനെ സ്വീകരിക്കുവാന്‍ പോയ 79 പേര്‍ക്കെതിരെ പൊലീസ് നടപടി

single-img
16 March 2020

സംസ്ഥാനമാകെ കൊവിഡ് 19 ഭീതിയില്‍ നില്‍ക്കുമ്പോഴാണ് കൊച്ചി എയര്‍പോര്‍ട്ടില്‍ ബിഗ്‌ബോസ് ടിവി ഷോയില്‍ നിന്നു പുറത്തായ മത്സരാര്‍ഥി രജത് കുമാറിനെ സ്വീകരിക്കാന്‍ ജനക്കൂട്ടം എത്തിയത്. വ്യക്തി സമ്പര്‍ക്കം മൂലം വൈറസ് പടരുന്ന സാഹചര്യമുള്ളപ്പോള്‍ അധികൃതര്‍ നല്‍കിയ മുന്നറിയിപ്പ് അവഗണിച്ച് ഒരുമിച്ച് കൂടിയതിന് കേസെടുത്തതായി എറണാകുളം ജില്ലാകളക്ടര്‍ അറിയിച്ചു.

”ലോകം മുഴുവന്‍ ജാഗ്രതയില്‍ നില്‍കുമ്‌ബോള്‍ ഒരു ടിവി ഷോയിലെ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും ചേര്‍ന്ന് കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു ഇന്നലെ രാത്രി നടത്തിയ പ്രകടനങ്ങള്‍ മലയാളിയെയും നാണിപ്പിക്കുന്നതാണെന്ന് എറണാകുളം കളക്ടര്‍ പറഞ്ഞു. കൊറോണയുടെ ജാഗ്രത നിലനില്‍ക്കെ നടന്ന ഈ സംഭവത്തില്‍ പേരറിയാവുന്ന 4 പേരും , കണ്ടാലറിയാവുന്ന മറ്റു 75 പേര്‍ക്കെതിരെയും നിയമലംഘനത്തിന് കേസ് എടുത്തതായും കളക്ടര്‍ വ്യക്തമാക്കി.

മനുഷ്യ ജീവനെക്കാളും വില താരാരാധനക്കു കല്പിക്കുന്ന സ്വഭാവം മലയാളിക്കില്ല , ഇങ്ങനെ ചില ആളുകള്‍ നടത്തുന്ന കാര്യങ്ങള്‍ കേരള സമൂഹത്തിനു തന്നെ ലോകത്തിന്റെ മുന്‍പില്‍ അവമതിപ്പുണ്ടാക്കാന്‍ കാരണമാകുമെന്നും കളക്ടര്‍ വ്യക്തമാക്കി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് കളക്ടര്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

കേസ് എടുത്തു !
കോവിഡ് 19 പശ്ചാത്തലത്തിൽ ലോകം മുഴുവൻ ജാഗ്രതയിൽ നിൽകുമ്പോൾ ഒരു TV ഷോയിലെ മത്സരാർഥിയും ഫാൻസ്‌ അസോസിയേഷനും ചേർന്ന് കൊച്ചി എയർപോർട്ട് പരിസരത്തു ഇന്നലെ രാത്രി നടത്തിയ പ്രകടനങ്ങൾ അക്ഷരാർഥത്തിൽ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതാണ്. ജാഗ്രതയുടെ ഭാഗമായി മത-രാഷ്ട്രീയ- സാമുദായിക സംഘടനങ്ങൾ പോലും എല്ലാ വിധ സംഗം ചേർന്ന പ്രവർത്തനങ്ങളും ഉപേക്ഷിച്ചു ജനങളുടെ സുരക്ഷക്കായി നിലകൊള്ളുമ്പോൾ ഇങ്ങനെയുള്ള നിയമലംഘനങ്ങൾക്കു മുൻപിൽ കണ്ണടക്കാൻ നിയമപാലകർക്കു കഴിയില്ല. പേരറിയാവുന്ന 4 പേരും , കണ്ടാലറിയാവുന്ന മറ്റു 75 പേർക്കെതിരെയും നിയമലംഘനത്തിന് കേസ് എടുത്തു .
മനുഷ്യ ജീവനെക്കാളും വില താരാരാധനക്കു കല്പിക്കുന്ന സ്വഭാവം മലയാളിക്കില്ല , ഇങ്ങനെ ചില ആളുകൾ നടത്തുന്ന കാര്യങ്ങൾ കേരള സമൂഹത്തിനു തന്നെ ലോകത്തിന്റെ മുൻപിൽ അവമതിപ്പുണ്ടാക്കാൻ കാരണമാകും.

#കൊറോണ
#പരിഭ്രാന്തി #അല്ല #ജാഗ്രത #ആണ് #വേണ്ടത് .
#Collector #Ernakulam

കേസ് എടുത്തു !കോവിഡ് 19 പശ്ചാത്തലത്തിൽ ലോകം മുഴുവൻ ജാഗ്രതയിൽ നിൽകുമ്പോൾ ഒരു TV ഷോയിലെ മത്സരാർഥിയും ഫാൻസ്‌ അസോസിയേഷനും…

Posted by Collector, Ernakulam on Sunday, March 15, 2020