വധശിക്ഷ ഇനിയും നീളും; നിര്‍ഭയ കേസ് പ്രതികള്‍ അന്താരാഷ്ട്ര കോടതിയെ സമീപിച്ചു

single-img
16 March 2020

നിർഭയ കേസിൽ പ്രതികളുടെ വധശിക്ഷ ഇനിയും നീളാൻ സാധ്യത. തങ്ങളുടെ വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെ പ്രതികൾ ഇന്ന്ട്ട് അന്താരാഷ്ട്ര കോടതിയെ സമീപിച്ചു. കേസിലെ പ്രതികളായ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അക്ഷയ് ഠാക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ എന്നിഎന്നിവരാണ് അഭിഭാഷകൻ മുഖേന അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് കത്തയച്ചത്.

കേസിലെ പ്രധാന പ്രതികളിലൊരാളായ മുകേഷ് സിംഗ് വീണ്ടും തിരുത്തല്‍ ഹർജി സമർപ്പിക്കാൻ അനുമതി തേടി നല്‍കിയ ഹർജി സുപ്രീംകോടതി തിങ്കളാഴ്ച തള്ളിയ പിന്നാലെയാണ് ഇത്തരത്തിൽ ഒരു നീക്കം.അതേസമയം നിര്‍ഭയ കേസിലെ നാല്‌ കുറ്റവാളികളെയും മാര്‍ച്ച് 20നു രാവിലെ 5.30നു തൂക്കിലേറ്റാന്‍ പട്യാല ഹൗസ് കോടതി മരണ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് പുതിയ നീക്കത്തോടെ നടപ്പാകാൻ സാധ്യത കുറവാണ്.

നാല് പ്രതികളും സമർപ്പിച്ച ദയാഹർജി ഒരിക്കൽ രാഷ്ട്രപതി തള്ളിയതാണ്. 2012 ഡിസംബര്‍ 16നായിരുന്നു 23 വയസുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ഓടുന്ന ബസ്സില്‍ ആറുപേര്‍ ചേര്‍ന്നു ക്രൂരമായി പീഡിപ്പിച്ചു റോഡിലേക്ക് എറിഞ്ഞത്. സാരമായി പരിക്കേറ്റ യുവതി ചികിത്സയ്ക്കിടെ സിംഗപ്പൂരിലെ ആശുപത്രിയില്‍ മരിക്കുകയായിരുന്നു.