നവ്യാ നായര്‍ വീണ്ടും നായികയായി തിരിച്ചെത്തുന്നു; ‘ഒരുത്തി’ ചിത്രീകരണം പൂര്‍ത്തിയായി

single-img
16 March 2020

പ്രേക്ഷകരുടെ ഇഷ്ട നായികയായ നവ്യാ നായര്‍ ഒരു നീണ്ട ഇടവേളയ്ക്കു ശേഷം തിരിച്ചെത്തുന്നു.വി കെ പ്രകാശിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഒരുത്തിയിലൂടെയാണ് നവ്യയുടെ തിരിച്ചുവരവ്. വിനായകനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിക്കഴിഞ്ഞു.

ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എസ് സുരേഷ് ബാബുവും നിര്‍മാണം ബെന്‍സി നാസറുമാണ്. ജിംഷി ഖാലിദാണ് ഒരുത്തിയുടെ ഛായാഗ്രഹണം. എഡിറ്റിംഗ് ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാന്‍ഡുമാണ്.

ഡോക്ടര്‍ മധു വാസുദേവനും ആലങ്കോട് ലീലാകൃഷ്ണനും ഗാന രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ജ്യോതിഷ് ശങ്കറാണ്. സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനു രാജ് , മാളവിക മേനോന്‍, കൃഷ്ണപ്രസാദ്‌ എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്.