ദാ ഇപ്പോൾ രജിത് ആർമിയും: മോഹൻലാൽ പിടിച്ച പുലിവാലുകൾ

single-img
16 March 2020

മലയാളത്തിൽ അധികം വിവാദങ്ങളിൽ ചെന്നു ചാടാതെ തൻ്റെ താരാധിപത്യം കാത്തുസൂക്ഷിക്കുന്ന നടനാണ് മോഹൻലാൽ. ഈയടുത്ത് ബിഗ്ബോസ്- രജിത് കുമാർ വിഷയത്തിൽ രജീത് ആരാധകർ മോഹൻലാലിനെതിരെ രംഗത്തെത്തിയിരുന്നെങ്കിലും പ്രസ്തുത വിഷയത്തിൽ ലാൽ പ്രതികരിച്ചിരുന്നില്ല. മലയാളത്തിലെ മറ്റൊരു സൂപ്പർസ്റ്റാറായ മമ്മൂട്ടിയെ പോലെ വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി നടക്കുന്നതാണ് ലാലിൻ്റെ ശീലമെങ്കിലും ഇടയ്ക്ക് വിവാദങ്ങൾ ലാലിനെ തേടിയെത്തുന്നതും കുറവല്ല. അത്തരത്തിൽ മോഹൻലാലിനെ വാർത്തയിൽ നിർത്തിയ ചില വിവാദങ്ങൾ. 

മോഹൻലാൽ- സുകുമാർ അഴീക്കോട് വിഷയം

തിലകനും താരസംഘടനയായ ‘അമ്മ’യും തമ്മിലുള്ള പ്രശ്‌നത്തില്‍ ഇടപെട്ട് സംസാരിച്ച അഴീക്കോടിന് മതിഭ്രമമാണെന്ന് മോഹന്‍ലാല്‍ ആരോപിച്ചതാണ് കേസിനാപ്‌സദമായ പ്രശ്‌നം. ഇതിനെതിരെ മോഹൻലാലിനെതിരെ സുകുമാർ അഴീക്കോട് നിയമനടപടി സ്വീകരിച്ചിരുന്നു. തത്വമസിയെഴുതിയ തനയ്ക്ക് മതിഭ്രമമാണെന്ന് പറയുന്നത് വെറുതേ കേട്ടുനില്‍ക്കാന്‍ കഴിയാത്തതിനാലാണ് നിയമനടപടി സ്വീകരിക്കുന്നതെന്ന് അഴീക്കോട് പറഞ്ഞിരുന്നു.

ഒടുവിൽ സുകുമാർ അഴീക്കോട് അസുഖബാധിതനായി ആശുപത്രിയിലായ അമയത്ത് ലാലിന്റെ അഭിഭാഷകന്‍ ആശുപത്രിയിലെത്തി അഴീക്കോടിനെ സന്ദർശിക്കുകയും ദുബയിലുള്ള ലാല്‍ അഴീക്കോടുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്ന് കേസ് പിന്‍വലിച്ചതായി അഴീക്കോട് അറിയിക്കുകയും ചെയ്തിരുന്നു. 

ലാല്‍ വിളിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ അമ്മ ശാന്തകുമാരിയും അഴീക്കോടുമായി സംസാരിച്ചിരുന്നു. ലാലും അമ്മയും വിളിച്ചതില്‍ താന്‍ ഏറെ സന്തോഷവാനാണെന്നായിരുന്നു അഴീക്കോട് പ്രതികരിച്ചത്.

ലാലിസം

മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ ദേശീയ ഗെയിംസിന്റെ ഉദ്ഘാടന വേദിയില്‍ സംഘടിപ്പിച്ച ലാലിസം പരിപാടിക്കെതിരെ വ്യാപക വിമര്‍ശമാണുണ്ടായത്. ഉത്സവപ്പറമ്പിലെ ഗാനമേളയുടെ നിലവാരം പോലുമില്ലാത്ത പരിപാടിയാണ് ദേശീയ ഗെയിംസിന്റെ ഉദ്ഘാടന വേദിയില്‍ അവതരിപ്പിക്കപ്പെട്ടതെന്ന് വിമര്‍ശകര്‍ ആരോപിച്ചു. നേരത്തെ റെക്കൊര്‍ഡ് ചെയ്ത ഗാനങ്ങള്‍ പാടി ഗായകര്‍ സ്റ്റേജില്‍ അഭിനയിക്കുകയായിരുന്നെന്നും ആരോപണം ഉയര്‍ന്നു.

ലാലിസത്തിനെ വിമര്‍ശിച്ച് ചില മോഹന്‍ലാല്‍  ആരാധകര്‍ തന്നെ രംഗത്തെത്തിയപ്പോള്‍ സിനിമാരംഗത്തെ പ്രമുഖരും അഭിപ്രായം മറച്ചുവെച്ചില്ല. മോഹന്‍ലാല്‍ എന്ന നടനെ സ്‌നേഹിക്കുന്നവര്‍ ലാലിന്റെ പാട്ടുപാടാനുള്ള വിഫല ശ്രമത്തെയും പരിഹസിച്ചു. മോഹന്‍ലാലിന്റെ അവതരണവും ഇന്ത്യയിലെ തന്നെ പേരെടുത്ത ഗായകരുടെ പാട്ടുകളും കോര്‍ത്തിണക്കിയാണ് ലാലിസം അവതരിപ്പിക്കപ്പെട്ടത്. എന്നാല്‍, ഗാനത്തിന്റെ തെരഞ്ഞെടുപ്പും പുതുമയില്ലാത്ത അവതരണവും പ്രേക്ഷകരെ ബോറടിപ്പിക്കുകയായിരുന്നു. 

ആനക്കൊമ്പ് കേസ്

2012 ല്‍ മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നിന്നും ആദായനികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തി. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഏഴ് വര്‍ഷത്തിന് ശേഷമായിരുന്നു കേസില്‍ മോഹന്‍ലാലിനെ പ്രതിചേര്‍ത്ത് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. മുന്‍പ് മൂന്ന് പ്രാവശ്യം മോഹന്‍ലാലിന് അനുകൂലമായി നിലപാട് സ്വീകരിച്ചതിന് ശേഷം വനംവകുപ്പ് നിലപാട് മാറ്റി കേസില്‍ മോഹന്‍ലാലിനെ പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. ആനക്കൊമ്പ് സൂക്ഷിക്കുന്നതിന് തനിക്ക് അനുമതിയുണ്ട്. ലൈസന്‍സിന് മുന്‍കാല പ്രാബല്യമുണ്ട്. അതുകൊണ്ട് തന്നെ ആനക്കൊമ്പ് സൂക്ഷിക്കുന്നതില്‍ നിയമ തടസമില്ല. ആനക്കൊമ്പ് സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് തനിക്കെതിരേ നല്‍കിയ കുറ്റപത്രം നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും മോഹന്‍ലാല്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തിൽ നിയമനടപടികൾ നടന്നുവരികയാണ്. 

ചക്രം

മോഹൻലാൽ, ദിലീപ് എന്നിവരെ കഥാപാത്രങ്ങളാക്കി കമൽ സംവിധാനം ചെയ്തുവന്ന ചിത്രമാണ് ചക്രം. ബോളിവുഡ് സൂപ്പർ താരം വിദ്യാബാലൻ സിനിമയിലേക്ക് പ്രവേശിക്കുന്ന ചിത്രമായിരുന്നു അത്. എന്നാൽ പല കാരണങ്ങളാൽ ചിത്രം നീണ്ടുപോയി. പിന്നീട് ലോഹിതദാസ് പൃഥിയേയും, മീര ജാസ്മിനേയും വെച്ച് ചിത്രം പൂർത്തിയാക്കുകയും ചെയ്തു. 

ചക്രം സിനിമയിൽ ദിലീപിന് പ്രാധാന്യം കൂടിപ്പോയെന്നുള്ള മോഹൻലാലിൻ്റെ ആകുലതകളാണ് ചിത്രം ഉപേക്ഷഇക്കുന്ന അവസ്ഥയിലേക്കെത്താനുള്ള കാരണമെന്നാണ് സിനിമക ലോകത്തെ സംസാരം. ഇക്കാരണം കൊണ്ടാണോ എന്നറിയില്ല, മോഹൻലാലും ചക്രത്തിൻ്റെ സംവിധായകൻ കമലും തമ്മിൽ മറ്റൊരു ചിത്രത്തിലും ഒരുമിച്ചിട്ടില്ല.