കൊറോണ: ഡൽഹിയിൽ ആൾക്കൂട്ടത്തിന് വിലക്കേർപ്പെടുത്തി കെജരിവാൾ; ഷഹീൻബാഗിനും ബാധകം

single-img
16 March 2020

കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന നടപടികളുടെ ഭാഗമായി രാജ്യ തലസ്ഥാനമായ ഡൽഹിയിൽ പ്രതിഷേധങ്ങൾ ഉൾപ്പടെ അൻപതിൽ കൂടുതൽ ആളുകൾ എത്തുന്ന എല്ലാ കൂടിച്ചേരലുകൾ;ക്കും വിലക്ക് ഏർപ്പെടുത്തി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ.

മുൻകരുതൽ എന്ന നിലയിൽ ഡൽഹിയിൽ രാഷ്ട്രീയവും മതപരവും സാമൂഹികവും സാംസ്കാരികവുമായ ഒരുവിധത്തിലുള്ള ആൾക്കൂട്ടത്തിനെയും അനുവദിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു. കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ ദീർഘ നാളുകളായി ഷഹീൻബാഗിൽ നടക്കുന്ന സമരത്തിനും വിലക്ക് ബാധകമാണ്.

ഈ മാസം 31 വരെയാണ് സംസ്ഥാനത്തിൽ ജനങ്ങൾക്ക് കൂട്ടംകുടുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. പ്രത്യേക സാഹചര്യത്തിൽ വിവാഹങ്ങളെ മാത്രം ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം വിവാഹം സാധിക്കുമെങ്കിൽ മാറ്റിവയ്ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.