വാഹനാപകടത്തിൽപ്പെട്ടയാൾക്ക് കൊറോണയെന്ന് സംശയം; ചികിത്സിച്ച ഡോക്ടര്‍മാരുൾപ്പെടെ 50ലേറെ പേര്‍ നിരീക്ഷണത്തില്‍

single-img
16 March 2020

തിരുവനന്തപുരം: വാഹനാപകടത്തിൽപ്പെട്ടയാളെ കോവിഡ് രോഗബാധയുണ്ടെന്ന സംശത്തെ തുടർന്ന് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. പുനലൂർ സ്വദേശിയെയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്. ഇയാളെ ചികിത്സിച്ച ഡോക്ടർമാർ അടക്കമുളളവരോട് അവധിയിൽ പോകാൻ നിർദേശിച്ചിരിക്കുകയാണ്.

കൊവിഡ് 19 സംശയിക്കുന്നതിന്‍റെ ഭാഗമായി വീട്ടിൽ നിരീക്ഷണത്തിലുണ്ടായിരുന്ന വ്യക്തിയാണ് അപകടത്തിൽപ്പെട്ടത്. ഇയ്യാൾ നിര്‍ദേശം അവഗണിച്ച് പുറത്തിറങ്ങി അപകടത്തില്‍പെകയായിതുന്നു. ഗുരുതരമായി അപകടത്തില്‍പെട്ട് കൊല്ലം ജില്ലാ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമെത്തിച്ചെങ്കിലും കൊവിഡ്19 നിരീക്ഷണത്തിലാണെ വിവരം ഇയ്യാൾ ആരെയും അറിയിച്ചില്ല. ഇയ്യാളുടെ സ്രവ പരിശോധനഫലം വൈകിട്ടോടെ ലഭിക്കും.

ചികിത്സ നൽകിയ ശേഷമാണ് ഇയാൾ കോവിഡ് 19 നിരീക്ഷത്തിലായരുന്നുവെന്ന കാര്യം അധികൃതർ അറിഞ്ഞത്. തുടർന്ന് രോഗിയെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ഇയാളെ ചികിത്സിച്ച മെഡിക്കൽ കോളജ് ആശുപത്രിയിലെ ക്വാഷാലിറ്റിയിലേയും സർജിക്കൽ വിഭാഗത്തിലേയും ഡോക്ടർമാർ ഉൾപ്പടെയുളളവരോട് അവധിയിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്.

അതേസമയം കോവിഡ് രോഗം സ്ഥിരികരിച്ച ഇറ്റാലിയൻ പൌരൻ താമസിച്ചിരുന്ന വർക്കലയിൽ മന്ത്രി കടകംപളളി സുരേന്ദ്രന്‍റെ അധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു. ബീച്ചുകൾ അടച്ചിടേണ്ടതില്ലെന്ന് യോഗത്തിൽ തീരുമാനമായി. പ്രദേശത്ത് ജാഗ്രത കൂട്ടാനും യോഗത്തിൽ നിർദേശം നൽകി.