കൊവിഡ് 19 മുന്‍കരുതല്‍; മാര്‍ച്ച് 31വരെ മാഹിയിലെ ബാറുകൾ അടച്ചിടും; ബിവറേജ് ഷോപ്പുകള്‍ക്ക് തീരുമാനം ബാധകമല്ല

single-img
16 March 2020

കൊറോണ വൈറസ് ബാധ പടരുന്നത് തടയാനുള്ള മുൻകരുതലിന്‍റെ ഭാഗമായി ഈ മാസം മുപ്പത്തിയൊന്ന് വരെ മാഹിയിൽ ബാറുകൾ അടച്ചിടും. പക്ഷെ ബാറുകളിലെ ഔട്ട്ലറ്റുകളും ബീവറേജ് ഷോപ്പുകളും തുറക്കും. ആളുകൾ കൂട്ടമായിഇരിക്കുന്നത് തടയുന്നതിനാണ് ഇത്തരത്തിൽ തീരുമാനം എടുത്തതെന്ന് മാഹി റീജിയണൽ അഡ്മിനിസ്ട്രേഷൻ ഓഫീസ്‌ അറിയിച്ചു.

Support Evartha to Save Independent journalism

ബാറുകൾക്ക് പുറമെ ഏകദേശം 60 ബീവറേജ് ഷോപ്പുകൾ മാഹിയിൽ പ്രവർത്തിക്കുന്നുണ്ട്. മാഹിയിലെ ഈ സാഹചര്യത്തിൽ തമിഴ്നാട്ടിൽ മദ്യവിൽപ്പന ശാലകളിലും ബാറുകളിലും നിർബന്ധമായും സാനിറ്റൈസർ ലഭ്യമാക്കണമെന്ന് തമിഴ്നാട് സർക്കാർ സർക്കുലറിറക്കി. അതോടൊപ്പം ടാസ്മാക്ക് ജീവനക്കാർക്ക് മാസ്ക്കുകൾ വിതരണം ചെയ്യാനും നിർദേശമുണ്ട്.