‘ദൈവത്തെ രക്ഷിക്കണം എന്നു പറഞ്ഞ് നടക്കുന്ന മറ്റൊരു വൈറസ് ഉണ്ട്’; മത തീവ്രവാദികളെ തേച്ചൊട്ടിച്ച് വിജയ് സേതുപതി

single-img
16 March 2020

രാജ്യത്തെ മതതീവ്രവാദികളെ കണക്കിന് വിമര്‍ശിച്ച് തമിഴ് സൂപ്പര്‍ താരം വിജയ് സേതുപതി. മനുഷ്യന്‍ കണ്ടു പിടിച്ച മതം ഏതു വൈറസിനേക്കാളും മാരകമാണെന്ന് സേതുപതി പറഞ്ഞു. ദൈവം തന്നെ രക്ഷിക്കണമെന്ന് ആരോടും പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞു നടക്കുന്ന കൂട്ടത്തോട് യോജിക്കരുത്.ലോകത്തിലെ ഏറ്റവും വലിയ അപകടകാരികളാണവര്‍ താരം പറഞ്ഞു.

മാസ്റ്റര്‍ എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലായിരുന്നു വിജയ് സേതുപതിയുടെ പരാമര്‍ശം.ബിജെപിയെ പരോക്ഷമായി വിമര്‍ശിക്കുന്നതായിരുന്നു താരത്തിന്റെ പ്രസംഗം

ഭൂമിയില്‍ മനുഷ്യനെ രക്ഷിക്കാന്‍ മുകളിലുള്ള ഒരു ദൈവവും വരില്ല താഴെ ഉള്ള മനുഷ്യന്‍ തന്നെ അവനെ രക്ഷിക്കണം, മാനവികതയാണ് ഏറ്റവും വലിയ ഡിവിനിറ്റി. ആരെങ്കിലും മതപരമായി സംസാരിക്കാന്‍ വരുകയാണെങ്കില്‍ എന്റെ മതത്തിന്റെയോ നിന്റെ മതത്തിന്റെയോ ഗുണങ്ങള്‍ പറയാതെ മാനവികതയാണ് വലുത് മനുഷ്യന്‍ ആണ് ഏറ്റവും വലിയ സ്‌നേഹം അവനാണ് ഏറ്റവും വലിയ സത്യം, അവനെ സഹോദര്യത്തോടെയും സ്‌നേഹത്തോടെയും ബഹുമാനത്തോടെയും തുല്യതയോടെയും പെരുമാറാന്‍ പറയുകയാണ് വേണ്ടത്.

പിന്നെ ഈ ഭൂമി മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും ജീവിക്കാന്‍ അവകാശപ്പെട്ടതാണ് അവിടെ ഒരു ദൈവത്തിന്റെ പേരിലും അവകാശം ഉന്നയിക്കാന്‍ ആര്‍ക്കും ആവില്ല – വിജയ് സേതുപതി പറഞ്ഞു.

കഴിഞ്ഞ മാസം ആദായ നികുതി വകുപ്പ് നടന് വിജയ്‌നെ ചോദ്യം ചെയ്തത് മാസ്റ്റര്‍ സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു. കേന്ദ്രസര്ക്കാറിനെതിരായ പരാമര്ശങ്ങളാണ് വിജയ്‌ക്കെതിരായ അന്വേഷണത്തിന്റെ കാരണമെന്ന് ആരോപണമുണ്ടായി. വിഷയത്തില് താരത്തിന്റെ പ്രതികരണം ഓഡിയോ ലോഞ്ചിലായിരിക്കും ഉണ്ടാവുക എന്നതുകൊണ്ട് തന്നെയാണ് ഇന്നല നടന്ന ചടങ്ങ് എല്ലാവരും ഉറ്റു നോക്കിയത്. നിങ്ങളുടെ വിജയം കൊണ്ട് അവരെ കൊല്ലുക. പുഞ്ചിരികൊണ്ട് അവരെ സംസ്‌കരിക്കുക എന്നുമായിരുന്നു വിഷയത്തില് താരത്തിന്റെ പ്രതികരണവും.

ചടങ്ങിലെ വിജയ് സേതുപതിയുടെ മുഴുവന് പ്രസംഗവും പുറത്തുവിട്ടിട്ടില്ലെങ്കിലും പ്രചരിക്കുന്ന പ്രസംഗത്തിലെ ക്ലിപ്പിലാണ് ഇത്തരം പരാമര്‍ശങ്ങളുള്ളത്. നേരത്തെയും പല വിഷയങ്ങളിലും കേന്ദ്രസര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളുമായി വിജയ് സേതുപതി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.