”സത്യം പറഞ്ഞാൽ ചിലപ്പോൾ നിശ്ശബ്ദനാകേണ്ടി വരും; എതിര്‍പ്പുകളെ വിജയം കൊണ്ട് നേരിടും”: ഇനി ദളപതിയുടെ ആക്ഷൻ

single-img
16 March 2020

ചെന്നൈ: കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ ആഞ്ഞടിച്ച് നടൻ വിജയ്. ചെന്നൈയിൽ മാസ്റ്റർ ഓഡിയോ ലോഞ്ച് പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘നിയമം ജനങ്ങൾക്ക് വേണ്ടിയായിരക്കണം. ജനങ്ങളുടെ ആവശ്യത്തിന് വേണ്ടിയായിരിക്കണം നിയമനിർമ്മാണം നടത്തേണ്ടത്. സർക്കാർ സ്വന്തം താത്പര്യമനുസരിച്ച് നിയമം നിർമ്മിച്ച ശേഷം ജനങ്ങളെ അത് പിന്തുടരാൻ നിർബന്ധിക്കുകയല്ല വേണ്ടതെന്ന് വിജയ് പറഞ്ഞു. ഓഡിയോ ലോഞ്ച് വേദിയില്‍ കേന്ദ്ര സര്‍ക്കാറിൻെറ പൗരത്വ ഭേദഗതി നിയമത്തെയും കഴിഞ്ഞ കുറച്ച്​ ദിവസങ്ങളിലായി താര​ത്തിൻെറ വസതിയിൽ നടന്നുകൊണ്ടിരിക്കുന്ന റെയ്​ഡിനെയും കുറിച്ച്​ വിജയ്​ പരോക്ഷമായി വിമർശനം ഉന്നയിച്ചു.

ഇപ്പോഴത്തെ ദളപതി വിജയ് 20 വര്‍ഷം മുന്‍പത്തെ ഇളയ ദളപതി വിജയിയോട് എന്താകും ആവശ്യപ്പെടുക എന്ന അവതാരകന്റെ ചോദ്യത്തിന് ആ പഴയ ജീവിതം തിരികെ വേണമെന്നാണ് ആവശ്യപ്പെടുകയെന്ന് വിജയ് വ്യക്തമാക്കി. അന്ന് സമാധത്തോടെയായിരുന്നു ഇരുന്നത്. അന്ന് റെയ്ഡുകളൊന്നും ഇല്ലായിരുന്നുവെന്നും താരം പറഞ്ഞു. ജീവിതത്തില്‍ നമ്മള്‍ പുഴ പോലെയായിരിക്കണം പുഴ സാധാരണ പോലെ ഒഴുകും. ഇഷ്ടമുള്ള ചിലര്‍ പുഴയിലേക്ക് പൂക്കള്‍ എറിയും. ഇഷ്ടമില്ലാത്ത ചിലര്‍ പുഴയിലേക്ക് കല്ലെറിയും. രണ്ടായാലും പുഴ ഒഴുകി കൊണ്ടിരിക്കും. പ്രശ്‌നങ്ങള്‍ ജീവിതത്തില്‍ വരും, പോകും. കാര്യമാക്കേണ്ട. എതിരാളികളെ നമ്മുടെ വിജയം കൊണ്ട് ഇല്ലാതാക്കുക. ചില സമയത്ത് സത്യസന്ധനായി ഇരിക്കണമെങ്കില്‍ മൌനിയായി ഇരിക്കേണ്ടി വരുമെന്നും വിജയ് പറഞ്ഞു.

എതിർപ്പുകളെ വിജയം കൊണ്ട് നേരിടും. ശത്രുവിനെ സ്നേഹം കൊണ്ടു കീഴടക്കും എന്നും പറഞ്ഞ വിജയുടെ മനസിൽ ഉണ്ടായിരുന്നത്. സിനിമ സൈറ്റിലെ ബിജെപിയുടെ പ്രതിഷേധമാന്നെന്നാണ് വിലയിരുത്തുന്നത്. നിയമങ്ങൾ ജനങ്ങളുടെ ആവശ്യങ്ങൾക്കു വേണ്ടിയാവണം . അല്ലാതെ താൽപര്യങ്ങൾക്കു വേണ്ടി ആവരുതെന്നു പറഞ്ഞത് പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചാണെന്നു വ്യക്തം.

കോവിഡ്-19പശ്ചാത്തലത്തിൽ ആരാധക പതിനായിരങ്ങൾക്ക് നടുവിലെ പതിവ് വിജയ് സിനിമകളുടെ ഓഡിയോ ലോഞ്ച് രീതിക്കു പകരം ഹോട്ടലിൽ ആയിരുന്നു ചടങ്ങ്. അര മനസിലാണ് താൻ ഇക്കാര്യങ്ങളൊക്കെ സമ്മതിച്ചതെന്ന് വിജയ് പറഞ്ഞു. സംവിധായകന്‍ ലോകേഷ് കനകരാജ്, വിജയ് സേതുപതി, സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍, മാളവിക മോഹനന്‍ തുടങ്ങി അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ചടങ്ങില്‍ എത്തിയിരുന്നു.

കാര്‍ത്തി കേന്ദ്രകഥാപാത്രമായെത്തിയ കൈദിയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റര്‍. ഒരു സ്‌കൂള്‍ പ്രൊഫസറുടെ കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിജയ് അവതരിപ്പിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വില്ലന്‍ വേഷത്തിലാണ് വിജയ് സേതുപതിയെത്തുന്നത്. ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രീനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. സത്യന്‍ സൂര്യനാണ് ഛായാഗ്രഹണം. സേവ്യര്‍ ബ്രിട്ടോ ആണ് നിര്‍മാണം. ഏപ്രിലില്‍ ചിത്രം പുറത്തിറങ്ങും.