‘ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുന്നു, ഒരുമാസത്തിനകം പൊതുവേദികളിലെത്തും’; ഫെയ്‌സ്ബുക്കിലൂടെ വിഎസ് ജനങ്ങളോട്‌

single-img
15 March 2020

തിരുവനന്തപുരം: കടുത്ത ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു മുന്‍ മുഖ്യമന്ത്രിയും സിപിഎം മുതിര്‍ന്ന നേതാവുമായ വിഎസ് അച്യുതാനന്ദന്‍. ഇപ്പോഴിതാ മാസങ്ങള്‍ക്കു ശേഷം ജനങ്ങളോട് ആശയവിനിമയം നടത്തിയിരിക്കുകയാണ് വിഎസ്. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് വിഎസ് ജനങ്ങളോട് സംസാരിച്ചത്.

ആരോഗ്യപരമായ കാരണങ്ങളാല്‍ തനിക്ക് ആശയ വിീനിമയം നടത്താനോ പൊതു ചടങ്ങുകളില്‍ പങ്കെടുക്കാനോ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുകയാണെന്നും വിഎസ് അറിയിച്ചു. കൊറോണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും വിഎസ് ജനങ്ങളെ ഓര്‍മ്മിപ്പിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

പ്രിയമുള്ളവരേ,
കുറെയേറെ ദിവസങ്ങളായി, ആരോഗ്യപരമായ കാരണങ്ങളാല്‍ എനിക്ക് നിങ്ങളുമായി ആശയവിനിമയം നടത്താനോ, പൊതു ചടങ്ങുകളില്‍ പങ്കെടുക്കാനോ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ ഞാന്‍ ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുന്നു. ഒരു മാസത്തിനകം പൊതു പരിപാടികളില്‍ പങ്കെടുക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നാടിനെ നടുക്കിയ കൊറോണ വൈറസിന്‍റെ വ്യാപനം ഒരു ഭീഷണിയായി നിലനില്‍ക്കുന്നതിനാല്‍, എല്ലാവരും ആരോഗ്യ വകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടാവും എന്ന് കരുതുന്നു. കൂട്ടു ചേരലിലും സന്ദര്‍ശനങ്ങളിലും മിതത്വം പാലിക്കുക, വ്യക്തി ശുചിത്രം പരമാവധി പാലിക്കുക എന്നീ കാര്യങ്ങളാണ് നമുക്ക് ചെയ്യാനുള്ളത്. ആരോഗ്യ വിദഗ്ധരുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നതിലൂടെ ഈ മഹാമാരിയെ നമുക്ക് ഒരുമിച്ച് നേരിടാനാവുമെന്ന് ആശിക്കുന്നു.

പ്രിയമുള്ളവരേ,കുറെയേറെ ദിവസങ്ങളായി, ആരോഗ്യപരമായ കാരണങ്ങളാല്‍ എനിക്ക് നിങ്ങളുമായി ആശയവിനിമയം നടത്താനോ, പൊതു ചടങ്ങുകളില്‍…

Posted by VS Achuthanandan on Saturday, March 14, 2020