ഒരേയൊരു രാജാവ് രജിത് സാർ: രജിത് കുമാറിന് പിന്തുണയുമായി രണ്ടായിരം സാംസ്കാരിക നായകർക്ക് തുല്യനായ സന്തോഷ് പണ്ഡിറ്റ്

single-img
15 March 2020

ഡോ. രജിത് കുമാറിനെതിരെ ബിഗ് ബോസിൽനിന്ന് പുറത്താക്കിയതിനെതിരെ നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് രംഗത്ത്. ഒരു അധ്യാപകനെ ഇങ്ങനെ പ്രേക്ഷകരുടെ മുമ്പില് തേജോവധം ചെയ്യണ്ടിയിരുന്നില്ലെന്നുള്ള അഭിപ്രായമാണ് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിലൂടെ പറഞ്ഞത്. 

‘സാറിനെ ഇടിച്ചവനെ ടാസ്കിന്ടെ ഭാഗമെന്നും പറഞ്ഞ് വെറുതെ വിട്ടു, രണ്ടാമത് കൈ ഒടിയാൻ കാരണമായവരെ ടാസ്കിന്ടെ ഭാഗമാണെന്ന രീതിയില് വെറുതെ വിട്ടു. എന്നാല് സാറിന്ടെ ഭാഗത്ത് നിന്ന് ഒരു തെറ്റു സംഭവിച്ചപ്പോള് ഉടനെ പറഞ്ഞ് വിട്ടു. അപ്പോള് ടാസ്കിന്ടെ ഭാഗമെന്ന നീതി കിട്ടിയില്ല´ സന്തോഷ് പണ്ഡിറ്റ് പറയുന്നു. 

ആയിരം സാംസ്കാരിക നായകർക്ക് അര പണ്ഡിറ്റ് എന്നാണ് സന്തോഷ് പണ്ഡിറ്റ് സ്വയം പ്രഖ്യാപിച്ചിരിക്കുന്നത്. 

പണ്ഡിറ്റിൻ്റെ “ബിഗ് ബോസ്സ്” നിരീക്ഷണം..

പാവം Dr. രജിത് സാ൪ പരിപാടിയില് നിന്നും ഔട്ടായതില് വിഷമം ഉണ്ടേ. ഇത്തവണത്തെ വിന്ന൪ ആകുമെന്നും flat അദ്ദേഹം തന്നെ നേടുമെന്നാണ് കരുതിയത്. പക്ഷേ ..

സാറിനെ ഇടിച്ചവനെ ടാസ്കിന്ടെ ഭാഗമെന്നും പറഞ്ഞ് വെറുതെ വിട്ടു, രണ്ടാമത് കൈ ഒടിയാൻ കാരണമായവരെ ടാസ്കിന്ടെ ഭാഗമാണെന്ന രീതിയില് വെറുതെ വിട്ടു. എന്നാല് സാറിന്ടെ ഭാഗത്ത് നിന്ന് ഒരു തെറ്റു സംഭവിച്ചപ്പോള് ഉടനെ പറഞ്ഞ് വിട്ടു. അപ്പോള് ടാസ്കിന്ടെ ഭാഗമെന്ന നീതി കിട്ടിയില്ല.

രജിത് സർ നു എന്തെല്ലാം പരുക്കുകൾ പറ്റിയതാണെന്ന് കൂടി ഓ൪ക്കണമായിരുന്നു.

ഒരു അധ്യാപകനെ ഇങ്ങനെ പ്രേക്ഷകരുടെ മുമ്പില് തേജോവധം ചെയ്യണ്ടിയിരുന്നില്ല. ഈ വിഷയം ഇങ്ങനെ ഊതി വീർപ്പിച്ചു അയാളെ അപമാനിച്ചു നാണം കെടുത്തേണ്ടിയിരുന്നില്ല.

(വാല് കഷ്ണം..അകത്തായാലും, പുറത്തായാലും രജിത് സാറിന് കട്ട സപ്പോ൪ട്ട്. ഒരേ ഒരു രാജാവ് രജിത് സാ൪ ആണേ.. ഞാനിതു വരെ അദ്ദേഹത്തെ കണ്ടിട്ടില്ല. ഉടനെ കാണണമെന്ന് ആഗ്രഹിക്കുന്നു.

🧡നിങ്ങൾ കയറിക്കൂടിയത് കോടിക്കണക്കിനു വരുന്ന മലയാളികളുടെ ഹൃദയത്തിലാണ്…. നിങ്ങൾ എവിടെയും തോൽക്കുന്നില്ല സാ൪)

Pl comment by Santhosh Pandit (മറയില്ലാത്ത വാക്കുകൾ മായമില്ലാത്ത പ്രവർത്തികൾ, ആയിരം സംസ്‌കാരിക നായക൯മാർക് അര പണ്ഡിറ്റ്)