ക്ഷണം വന്നു; ബിഗ്‌ ബോസ് കാണാറില്ല, പങ്കെടുക്കില്ല: രമ്യ നമ്പീശന്‍

single-img
15 March 2020

മലയാള ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് ഷോയിലേക്ക് എത്തുമോ ഇല്ലയോ എന്ന് തുറന്നുപറയുകയാണ് പ്രശസ്ത തെന്നന്ത്യൻ നടിയും മലയാളിയുമായ രമ്യ നമ്പീശന്‍. തനിക്ക് മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നും ബിഗ് ബോസി പങ്കെടുക്കാന്‍ ക്ഷണം വന്നിരുന്നതായി രമ്യ പറഞ്ഞു.

ഒരു റേഡിയോ പരിപാടിയായ റെഡ് കാര്‍പറ്റില്‍ സംസാരിക്കവെയാണ് രമ്യ ഇക്കാര്യം തുറന്ന് പറഞ്ഞത്. തനിക്ക് ഈ ഷോയുടെ ആശയത്തോട് യോജിപ്പില്ല എന്നും അതുകൊണ്ടാണ് പങ്കെടുക്കാതിരുന്നും രമ്യ വ്യക്തമാക്കി. തഅതേസമയം ഉള്ളിലെ യഥാര്‍ത്ഥ രൂപം പുറത്തുവരുമെന്ന പേടിയില്ല, മാത്രമല്ല താൻ ആ പരിപാടി കാണാറില്ലെന്നും രമ്യ പറഞ്ഞു.