സ്വകാര്യ മേഖലയില്‍ തദ്ദേശീയര്‍ക്ക് 80 ശതമാനം തൊഴില്‍ സംവരണം; നീക്കവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍

single-img
15 March 2020

മഹാരാഷ്ട്രയിലെ സ്വകാര്യ മേഖലയില്‍ തദ്ദേശീയര്‍ക്ക് 80 ശതമാനം തൊഴില്‍ സംവരണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. മമുന്‍പേ തന്നെ മഹാരാഷ്ട്രയില്‍ മുന്‍ സര്‍ക്കാരുകള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഇത്തരത്തിലൊരു നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും ഇത് നടപ്പാക്കിയിരുന്നില്ല.

സര്‍ക്കാര്‍ നേരിട്ട് തദ്ദേശീയര്‍ക്ക് സംവരണം നല്‍കിക്കൊണ്ട് നിയമം കൊണ്ടുവന്നാല്‍ ലംഘിക്കുന്നവര്‍ക്കെതിരെ സര്‍ക്കാരിന് നടപടിയെടുക്കാനാകും. തുടര്‍ച്ചയായി 15 വര്‍ഷങ്ങള്‍ താമസമാക്കിയവരെയാണ് സര്‍ക്കാര്‍ തദ്ദേശീയരുടെ ഗണത്തില്‍ ഉള്‍പ്പെടുത്തുന്നത്. പുതിയ നിയമം എത്തുന്നതോടെ മലയാളികളടക്കം നിരവധി ആളുകള്‍ക്ക് തൊഴില്‍ നഷ്ടമാകും.

മഹാരാഷ്ട്രയെ മാത്രമല്ല, ക്രമേണ ഇത് മറ്റ് സംസ്ഥാനങ്ങളുടെ സമ്പദ്‍വ്യവസ്ഥയ്ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കും. നിലവില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ തൊഴിലിനായി എത്തുന്ന നഗരമാണ് മുംബൈ.