ആ മഹാന്‍ പോയി എണ്ണയുടെ എക്‌സൈസ് നികുതി കൂട്ടിയിരിക്കുന്നു; മോദിക്കെതിരെ രാഹുല്‍

single-img
15 March 2020

അന്താരാഷ്‌ട്ര വിപണിയിൽ എണ്ണവില തകര്‍ന്ന സാഹചര്യത്തിൽപോലും ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും എക്‌സൈസ് നികുതി വര്‍ദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയില്‍ പ്രധാനമന്ത്രിയെരൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ഗാന്ധി.

‘ലോകവിപണിയിൽ എണ്ണ വില തകര്‍ന്ന സാഹചര്യത്തില്‍ അതിന്റെ ഗുണം ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കും ലഭിക്കണമെന്ന് മൂന്നു ദിവസങ്ങൾക്ക് മുൻപ് പ്രധാനമന്ത്രിയോട് ഞാന്‍ അപേക്ഷിച്ചിരുന്നു. പക്ഷെ ഞാൻ നൽകിയ ആ ഉപദേശം സ്വീകരിക്കുന്നതിന് പകരം, ആ മഹാന്‍ പോയി എണ്ണയുടെ എക്‌സൈസ് നികുതി കൂട്ടിയിരിക്കുന്നു,’ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

തന്റെ ട്വീറ്റിനോടൊപ്പം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ഒരു വീഡിയോയും രാഹുല്‍ ഗാന്ധി പോസ്റ്റു ചെയ്തിരുന്നു. അവർ നടത്തിയ ഒരു വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മനഃപൂര്‍വ്വം ഉത്തരം നല്‍കാതെ എഴുന്നേറ്റു പോവുന്ന ധനമന്ത്രിയുടെ വീഡിയോ ആണ് പോസ്റ്റു ചെയ്തത്.