കേരളത്തില്‍ ബിവറേജ് ഔട്ട്‌ലറ്റുകള്‍ പൂട്ടണം; മദ്യവില്‍പ്പന ശാലാ ഉപരോധവുമായി മുസ്ലിം യൂത്ത് ലീഗ്

single-img
15 March 2020

കേരളത്തിൽ കൊറോണ വൈറസ് ഔദ്യോഗികമായി സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ ബിവറേജ് ഔട്ട്‌ലറ്റുകള്‍ പൂട്ടണമെന്ന ആവശ്യവുമായി മുസ്ലിം യൂത്ത് ലീഗ്. കഴിഞ്ഞ ദിവസങ്ങളിൽ ഇതേ ആവശ്യം നേരത്തെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും മുന്നോട്ട് വെച്ചിരുന്നു. അതേസമയം കേരളത്തിൽ നിലവില്‍ ബിവറേജ് ഔട്ട്‌ലറ്റുകള്‍ പൂട്ടേണ്ട സാഹചര്യം ഇല്ലെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.

Support Evartha to Save Independent journalism

പക്ഷെ സാഹചര്യം ഉണ്ടായാൽ ഭാവിയില്‍ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ബിവറേജ് ഔട്ട്‌ലറ്റുകള്‍ പൂട്ടണമെന്ന ആവശ്യവുമായി കോഴിക്കോട് മാവൂര്‍ റോഡിലെ മദ്യവില്‍പ്പന ശാല യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ബിവറേജിന് മുന്നില്‍ ജനങ്ങൾ ഒരുതരത്തിലുമുള്ള മുന്‍കരുതലുമില്ലാതെ ക്യൂ നില്‍ക്കുന്നത് രോഗം പരത്തുമെന്നും എത്രയും വേഗം ഔട്ട്‌ലറ്റുകള്‍ പൂട്ടിയിടാന്‍ അധികൃതര്‍ തയ്യാറാവണമെന്നുമാണ് സംഘടനാ മുന്നോട്ടുവെക്കുന്ന ആവശ്യം.