മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് നീട്ടി വെക്കുമെന്ന് മമത

single-img
15 March 2020


കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ വരാനിരിക്കുന്ന മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ അപ്പീല്‍ നല്‍കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. രാജ്യത്ത് കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യം പരിഗണിച്ചാണ് തീരുമാനം. തിങ്കളാഴ്ച മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന്‍ എല്ലാ പാര്‍ട്ടികളുടെയും യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.

ഈ യോഗത്തില്‍ തെരഞ്ഞെടുപ്പ് നീട്ടി വെക്കാന്‍ ആവശ്യപ്പെടുമെന്ന് തൃണമൂല്‍ നേതാക്കള്‍ വ്യക്തമാക്കി. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും തോളോട് തോള്‍ ചേര്‍ന്ന് ഈ മഹാമാരിയെ ചെറുക്കേണ്ട സമയമാണ് കടന്നുപോകുന്നതെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.